പെണ്‍വിപ്ലവകാരികളുടെ യോനിയില്‍ വെടിവെക്കാന്‍ ഫിലിപ്പീന്‍ പ്രസിഡന്‍റിന്‍റെ ആഹ്വാനം

Published : Feb 13, 2018, 11:45 AM ISTUpdated : Oct 05, 2018, 01:53 AM IST
പെണ്‍വിപ്ലവകാരികളുടെ യോനിയില്‍ വെടിവെക്കാന്‍ ഫിലിപ്പീന്‍ പ്രസിഡന്‍റിന്‍റെ ആഹ്വാനം

Synopsis

മനില:പെണ്‍വിപ്ലവകാരികളുടെ യോനിയില്‍ വെടിവെക്കാന്‍ ആവശ്യപ്പെട്ട് ഫിലിപ്പീന്‍ പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂടെര്‍ടെ. രാജ്യത്തെ പ്രക്ഷോഭകാരികളായ സ്ത്രീകളെ സായുധ സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് പ്രസിഡന്‍റിന്‍റെ ശ്രമം. 

ഞങ്ങള്‍ നിങ്ങളെ കൊല്ലുകയില്ല, പകരം നിങ്ങളുടെ ജനനേന്ദ്രിയത്തില്‍ വെടിവെക്കും. ജനനേന്ദ്രിയമില്ലാതെ സ്ത്രീകളെക്കൊണ്ട് ഉപകാരമില്ലെന്ന് പ്രസിഡന്‍റ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു.

രാജ്യത്ത് മയക്ക് മരുന്ന് ഉപയോഗിക്കുന്നവരെയും അതിന്‍റെ ഇടനിലക്കാരേയും കൊലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചാണ് റോഡ്രിഗോ അധികാരത്തിലേറിയത്. ആയിരക്കണക്കിന് ഫിലിപ്പിനോകളെ ഇതേ തുടര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയുണ്ടായി.

സ്ത്രീകളെ പതിവായി ഭീക്ഷണിപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയുമാണ് പ്രസിഡന്‍റ്. എന്നാല്‍ ഇതിനെതിരെ പ്രതികരണമുണ്ടാകുമ്പോള്‍ തന്‍റേത് ഒരു തമാശയാണെന്ന് പ്രസിഡന്‍റ് വരുത്തും.

റോഡ്രിഗോവിന്‍റെ പ്രതികരണങ്ങളോട് രൂക്ഷമായി പ്രതികരിക്കുന്നവര്‍ക്കെതിരെ പ്രസിഡന്‍റിന്‍റെ വക്താവ് ഹാരി റോക്യു കഴിഞ്ഞയാഴ്ച പ്രതികരിച്ചിരുന്നു. അത് തമാശയാണെന്നും, വരു, ചിരിക്കു എന്നുമാണ് വക്താവ് പറഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അതിജീവിതയെ സ്വാധീനിക്കരുത്, അന്വേഷണവുമായി പൂർണമായി സഹകരിക്കണം', പീഡനക്കേസില്‍ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം നൽകി സുപ്രീം കോടതി
കേരളത്തിൽ അൾട്രാവയലറ്റ് വികിരണം വർധിക്കുന്നു, കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന യുവി സൂചിക, ഓറഞ്ച് അലർട്ട്, വിവരങ്ങളറിയാം