പകുതി വഴിയില്‍ സര്‍വ്വീസ് നിര്‍ത്തി, ലക്ഷ്യസ്ഥാനത്തേയ്ക്ക് ബസില്‍ പോകാന്‍ നിര്‍ദേശിച്ച് വിമാനക്കമ്പനി

By Web DeskFirst Published Nov 4, 2017, 6:47 PM IST
Highlights

ലാഹോര്‍ :  പകുതി വഴിയില്‍ സര്‍വ്വീസ് നിര്‍ത്തി, ലക്ഷ്യ സ്ഥാനത്തേക്ക് ബസില്‍ പോകാന്‍ നിര്‍ദേശിച്ച് എയര്‍ലൈന്‍ അധികൃതര്‍. അബുദാബിയില്‍ നിന്ന് മുള്‍ട്ടാന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് തിരിച്ച പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സാണ് പാതി വഴിയില്‍ സര്‍വ്വീസ് നിര്‍ത്തിയത്. കാഴ്ച വ്യക്തമാകാത്തതിനെ തുടര്‍ന്നാണ് വിമാനം ലാഹോര്‍ വിമാനത്താവളത്തില്‍ ഇറക്കിയതെന്നാണ് വിമാനക്കമ്പനി നല്‍കുന്ന വിശദീകരണം. 

ലാഹോറില്‍ നിന്ന് 624 കിലോമീറ്റര്‍ അകലെയാണ് മുള്‍ട്ടാന്‍ വിമാനത്താവളം. എന്നാല്‍ യാത്രക്കാര്‍ക്ക് ലാഹോറില്‍ നിന്ന് തങ്ങളുടെ ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്തിച്ചേരാനുള്ള സൌകര്യമൊരുക്കാന്‍ വിമാനക്കമ്പനി തയ്യാറാവാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് വിമാനത്തിലെ എയര്‍കണ്ടീഷന്‍ സംവിധാനം ഓഫ് ചെയ്ത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചെന്നും ആരോപണമുണ്ട്. 

click me!