യുവതിയുടെ മാല പൊട്ടിക്കുന്ന വീഡിയോ യാഥാര്‍ത്ഥ്യമോ?

Published : Jan 04, 2018, 08:13 PM ISTUpdated : Oct 05, 2018, 12:32 AM IST
യുവതിയുടെ മാല പൊട്ടിക്കുന്ന വീഡിയോ യാഥാര്‍ത്ഥ്യമോ?

Synopsis

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളില്‍ പലതിന്‍റേയും യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ പലപ്പോഴും തെറ്റായ കാര്യങ്ങള്‍ വലിയ രീതിയില്‍ ആളുകള്‍ വിശ്വസിക്കുകയും അവ ഷെയര്‍ ചെയ്യാറുമുണ്ട്. ഏറ്റവും ഒടുവിലായി മറ്റൊരു ഉദാഹരണം കൂടി.

എത്രയും പെട്ടന്ന് ഷെയര്‍ ചെയ്യുക എന്ന തലക്കെട്ടോടെ യുവതിയുടെ മാല പൊട്ടിക്കുന്ന യുവാവിന്‍റെ ചിത്രവും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമല്ലെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന സിനിമാ ചിത്രീകരണത്തിന്‍റെ ദൃശ്യങ്ങളാണിതെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോട്ട് ചെയ്യുന്നു.

ബസ് കാത്ത് നില്‍ക്കുന്ന യുവതിയുടെ കഴുത്തില്‍ കിടന്ന മാല കള്ളന്‍ പൊട്ടിച്ചോടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഷെയര്‍ ചെയ്തത് ഇരുപതിനായിരത്തില്‍ അധികം പേരാണ്. എന്നാല്‍ ഇത് സുരേഷ് അച്ചൂസ് സംവിധാനം  ചെയ്യുന്ന ചിത്രത്തിലെ ചില ദൃശ്യങ്ങളാണ്. നടി മീരാ വാസുദേവും രാജീവ് രാജനുമാണ് വീഡിയോയിലും ദൃശ്യങ്ങളിലും ഉള്ളത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനൽ കനത്ത വ്യോമാക്രമണം; ഇറാൻ പരമോന്നത നേതാവ് ഖമനെയിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടു
'ഇമാം അലിയുടെ നാമത്തിൽ'; യുഎസ്-ഇസ്രയേൽ അവകാശവാദങ്ങള്‍ക്കിടെ ഖമനെയിയുടെ എക്സ് പേജിൽ പോസ്റ്റ്