ബെംഗളൂരുവിലുള്ള കണ്ണൂർ സ്വദേശി ജിജിത്താണ് സമൻസ് നിർമ്മിച്ചതെന്നും 3 ലക്ഷം രൂപ ഇതിനായി നൽകിയെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇൻഡ്യൻ കോ ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയിൽ നിന്ന് കോടികൾ തട്ടാൻ ലക്ഷ്യമിട്ട് വ്യാജ സമൻസുമായി എത്തിയപ്പോഴാണ് രാജേന്ദ്രൻ പിടിയിലായത്.

കൊച്ചി: ഇഡിയുടെ പേരിൽ വ്യാജ സമൻസ് നിർമ്മിച്ച് തട്ടിപ്പിന് ശ്രമിച്ച പ്രവാസി വ്യവസായി രാജേന്ദ്രൻ വെള്ളപ്പാലത്തിന്‍റെ കൈയ്യിൽ കേന്ദ്ര ഏജൻസിയുടെ കൂടുതൽ സമൻസുകൾ. ഇഡി അന്വേഷണത്തിലുള്ള മറ്റൊരു സഹകരണ സംഘത്തിന് നൽകാനുള്ള സമൻസ് ആണ് കണ്ടെത്തിയത്. ബെംഗളൂരുവിലുള്ള കണ്ണൂർ സ്വദേശി ജിജിത്താണ് സമൻസ് നിർമ്മിച്ചതെന്നും 3 ലക്ഷം രൂപ ഇതിനായി നൽകിയെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇൻഡ്യൻ കോ ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയിൽ നിന്ന് കോടികൾ തട്ടാൻ ലക്ഷ്യമിച്ച് വ്യാജ സമൻസുമായി എത്തിയപ്പോഴാണ് രാജേന്ദ്രൻ വെള്ളപ്പാലത്ത് പിടിയിലായത്.

സൊസൈറ്റി ഭാരവാഹിയെ ഹോട്ടലിലേക്ക് വിളിപ്പിച്ച് ഇഡിയിലെ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ തട്ടിപ്പ് കമ്പനി തന്നെ തിരിച്ചറിഞ്ഞതോടെയാണ് പ്രതി പൊലീസ് പിടിയിലായത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ ഇഡി സമൻസ് കണ്ടെത്തിയത്. കേരളത്തിൽ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിലുള്ളതാണ് കണ്ടെത്തിയ മറ്റൊരു സമൻസ് ഇതും വ്യാജമാണോ എന്നതാണ് പരിശോധിക്കുന്നത്. സമൻസ് നിർമ്മിച്ചത് കണ്ണൂർ സ്വദേശി ജിജിത്ത് എന്നാണ് മൊഴി. ഇതിനായി ഇയാൾക്ക് 3 ലക്ഷം രൂപ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതുപോലെ എത്ര സമൻസ് നിർമ്മിച്ചെന്ന് ഇതുവെര കണ്ടെത്തിയില്ല. അന്വേഷണം നേരിടുന്നവരുടെ ഫോൺ വിവരങ്ങൾ ശേഖരിച്ച് നൽകിതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയതിരെ അന്വേഷണം നടക്കുന്നു. ഉദ്യോഗസ്ഥനുമായി പണമിടപാട് ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇഡി റഡാറിലുള്ള കമ്പിനികളുടെ വിവരം രാജേന്ദ്രന് എവിടെ നിന്ന് ലഭിച്ചു എന്നതിലും ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. പ്രതിയുടെ ചോദ്യം ചെയ്യലിൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.