ശബരിമലയിലെ പ്രതിഷേധങ്ങള്‍; ആശങ്കയുണ്ടെന്ന് അയ്യപ്പ ഭക്തര്‍

Published : Oct 19, 2018, 09:41 AM IST
ശബരിമലയിലെ പ്രതിഷേധങ്ങള്‍; ആശങ്കയുണ്ടെന്ന് അയ്യപ്പ ഭക്തര്‍

Synopsis

പമ്പയിലും നിലയ്ക്കലിലും തുടർച്ചയായി ഉണ്ടായ സംഘർഷങ്ങൾ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവർപോലും അക്രമത്തെ അനുകൂലിക്കുന്നില്ല.

 

പത്തനംതിട്ട: പമ്പയിലും നിലയ്ക്കലിലും തുടർച്ചയായി ഉണ്ടായ സംഘർഷങ്ങൾ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവർപോലും അക്രമത്തെ അനുകൂലിക്കുന്നില്ല. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ശബരിമലയിലെത്തിയ അയ്യപ്പ ഭക്തരുടെ എണ്ണത്തിലും വലിയ കുറവുണ്ടായി.

ആചാര സംരക്ഷണത്തിന്‍റെ പേരിൽ നടക്കുന്ന ഈ സംഘർഷങ്ങൾ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത് എന്ന് ഭക്തർ പറയുന്നു. ഇതര സംസസ്ഥാനത്ത് നിന്നെത്തിയ അയ്യപ്പഭക്തർ അടക്കം പലർക്കും സംഘർഷക്കാരുടെ പരിശോധനകൾക്കടക്കം ഇരയാകേണ്ടിവന്നു. കൂട്ടത്തിൽ സ്ത്രീകളുണ്ടെങ്കിൽ വയസ്സ് അടക്കം ബോധ്യപ്പെടുത്തേണ്ട സാഹചര്യം ശബരിമലയിൽ വർഷങ്ങളായി എത്തുന്ന ഇവർക്ക്  ആദ്യ അനുഭവമാണ്. കുട്ടികളടക്കമുള്ളവർ സംഘർഷങ്ങൾ കണ്ട് ഭയന്നുപോയെന്ന് ഭക്തർ പറയുന്നു.

പ്രശനസാധ്യത കണക്കിലെടുത്ത് ശബരിമലയിലെത്തുന്നവരുടെ ഭക്തരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. സന്നിധാനത്ത് ലക്ഷങ്ങൾ പാട്ടം നൽകി കച്ചവട സ്ഥാപനങ്ങൾ നടത്താനെത്തിയവ‍ക്കും ഇത് വലിയ തരിച്ചടിയി. അചാര സംരക്ഷണത്തിന്‍റെ പേരിലുള്ള ഈ സംഘർഷം ശബരിമലയുടെ പെരുമയ്ക്ക് വലിയ കളങ്കമാകുമെന്നാണ് ഭക്തർ പറയുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം;സമസ്തയെ ചുരുട്ടി മടക്കി കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്ന് ലീ​ഗ് എംഎൽഎ