കോസ്റ്റ് ഗാര്‍ഡ് അക്കാദമി മാറ്റാനുളള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി

Web Desk |  
Published : Jul 19, 2018, 07:41 PM ISTUpdated : Oct 02, 2018, 04:21 AM IST
കോസ്റ്റ് ഗാര്‍ഡ് അക്കാദമി മാറ്റാനുളള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി

Synopsis

കോസ്റ്റ് ഗാര്‍ഡ് അക്കാദമി മാറ്റരുതെന്ന് പിണറായി

കണ്ണൂര്‍: ജില്ലയിലെ ഇരിണാവില്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി അവിടെ നിന്ന് മാറ്റാനുളള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെ കണ്ട് ആവശ്യപ്പെട്ടു.

ഏഴിമല നാവിക അക്കാദമിക്ക് സമീപത്തായി കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്ക് സ്ഥലം 2011 ല്‍ തന്നെ കൈമാറിയിട്ടുണ്ട്. അന്നത്തെ പ്രതിരോധമന്ത്രി ഈ പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ തീരദേശനിയന്ത്രണ വിജ്ഞാപനം ചൂണ്ടിക്കാണിച്ച് പദ്ധതിക്ക് അനുമതി നല്‍കാന്‍ പരിസ്ഥിതി മന്ത്രാലയം തയ്യാറായിട്ടില്ല. തീരദേശ നിയന്ത്രണ വിജ്ഞാപനത്തില്‍ അടുത്ത കാലത്ത് വരുത്തിയ ഭേദഗതി പ്രകാരം ദേശീയ പ്രാധാന്യമുളള പ്രതിരോധ പദ്ധതികള്‍ക്ക് അനുമതി നല്‍കാവുന്നതാണ്. 

ഇതു കണക്കിലെടുത്ത് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ മുന്‍ തീരുമാനം പുനഃപരിശോധിക്കാന്‍ ഇടപെടണമെന്ന് പ്രതിരോധമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കോസ്റ്റ് ഗാര്‍ഡ് അക്കാദമി കണ്ണൂരില്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്തോ' ? വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റർ
`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്