ആർ എസ് എസിനെതിരെ ആഞ്ഞടിച്ച് പിണറായി

Published : Oct 06, 2017, 06:07 PM ISTUpdated : Oct 05, 2018, 02:46 AM IST
ആർ എസ് എസിനെതിരെ ആഞ്ഞടിച്ച് പിണറായി

Synopsis

കോഴിക്കോട്: ആർ എസ് എസിനെതിരെ ആഞ്ഞടിച്ച് വേങ്ങരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിൽ വർഗീയ അജണ്ട നടപ്പാക്കാനാണ്  ആർഎസ് എസ് ശ്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു. ഇടത് പക്ഷത്തിന്റെ ശക്തമായ പ്രതിരോധം മൂലമാണ് അത് നടപ്പാകാതെ പോകുന്നതെന്നും പിണറായി പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യ നാഥിനെതിരെയും പിണറായി ആഞ്ഞടിച്ചു.

വേങ്ങരയെ ആവേശം കൊള്ളിച്ചാണ് പിണറായി കടന്നു വന്നത്. മുഖ്യമന്ത്രിയെ ഉന്നം വച്ച് ബി ജെ പി ഉയർത്തിയ വിമർശനങ്ങൾക്ക് ആർ എസ് എസിനെ കടന്നാക്രമിച്ചായിരുന്നു പിണറായി യുടെ മറുപടി.പ്രവർത്തന ശൈലി മുതൽ ബി ജെ പി നേതാക്കളുടെ മേലുള്ള നിയന്ത്രണത്തെ വരെ എണ്ണി പറഞ്ഞുള്ള വിമർശനം.യു.പി മുഖ്യമന്ത്രിയോഗി ആദിത്യ നാഥിനും പിണറായി മറുപടി നൽകി.

കേരളത്തിൽ ആർ എസ് എസ് അജണ്ട നടപ്പാക്കാൻ നോക്കേണ്ടെന്ന് പറഞ്ഞ പിണറായി ആർ എസ് എസിനോടുള്ള കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാടിനേയും വിമർശിച്ചു. മൂന്ന് വേദികളിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. പിണറായിയുടെ വരവോടെ പ്രചാരണ രംഗം കൂടുതൽ സജീവമായെന്നാണ് ഇടത് പക്ഷത്തിന്റെ വിലയിരുത്തൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാശിയേറിയ പോരിനൊരുങ്ങി കൊച്ചി; ഇക്കുറി ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങൾക്ക് ഇരട്ടി ആവേശം; ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം 30ന്
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം