
സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ബോധപൂര്‍വ്വമുള്ള നീക്കങ്ങള്‍ നടക്കുന്നതായി പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്‍റെ കേന്ദ്രമെന്ന് പറയുന്നത് അസംബന്ധമാണ്. ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും പിണറായി പറഞ്ഞു.
നിലവിലെ തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും സഹകരണ മേഖലയെ സംരക്ഷിക്കാന്‍ നടപടി വേണമെന്നും പിണറായി ആവശ്യപ്പെട്ടു.
സഹകരണ മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഈ മാസം 21ന് സർക്കാർ സർവകക്ഷിയോഗം വിളിച്ചു.തോട്ടം തൊഴിലാളികള്‍ക്കുള്ള ശന്പളം കലക്ടര്‍മാര്‍ക്ക് കൈമാറി. നിലവിലെ പ്രശ്നം തീര്‍ഥാടകരെ ബാധിക്കാതിരിക്കാന്‍ ശബരിമല റൂട്ടുകളിലെ എടിഎമ്മുകളില്‍ അടിയന്തരമായി പണം നിറക്കുമെന്ന് ബാങ്കുകളും ഉറപ്പു നല്‍കി. പണം പിന്‍വലിക്കുന്നതിനുളള പരിധി ഒഴിവാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ട് . ശബരിമല തീര്‍ഥാടകരെ വലയ്‍ക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബാങ്കുകള്‍ ഉറപ്പു നല്‍കി.
ഇതരസംസ്ഥാന തൊഴിലാളികള്‍ പണം നിക്ഷേപിക്കാനെത്തുന്പോള്‍ അത് സ്വീകരിക്കമെന്ന ആവശ്യം ബാങ്കുകള്‍ സമ്മതിച്ചതായി മുഖ്യമന്ത്രി അറിയിച്ചു . തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം. ഇത് സംബന്ധിച്ച് ജില്ലാ കലക്‍ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആഢംബരവും ധൂര്‍ത്തും കൂടിയതയാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന കുമ്മനത്തിന്‍റെ പ്രതികരണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam