കേരളത്തിന്‍റെ കടമെടുപ്പ് നിയന്ത്രണങ്ങൾ ലഘൂകരിക്കണം, പ്രധാനമന്ത്രിയെ ദില്ലിയില്‍ നേരിട്ട് കണ്ട് പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തി മുഖ്യമന്ത്രി

Published : Oct 10, 2025, 12:44 PM ISTUpdated : Oct 10, 2025, 01:07 PM IST
pinarayi modi meeting

Synopsis

നെല്ല് സംഭരണത്തിലെ കുടിശിക ഉടൻ അനുവദിക്കണം എത്രയും വേഗം ഇടപെടൽ ഉണ്ടാകണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി 

ദില്ലി: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരെ നേരിൽ കണ്ട് ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക പ്രശ്‌നങ്ങൾ, മറ്റ് വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി. നാല് പ്രധാന ആവശ്യങ്ങൾ പ്രധാനമന്ത്രിയോട് ഉന്നയിച്ചു. വയനാട് പുനരധിവാസത്തിന് എൻഡിആർഫിൽ നിന്ന് 2221 കോടി ഗ്രാന്‍റ്  അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കാന്‍ കടമെടുപ്പ് നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്നും ദശാശം 5 ശതമാനം അധികമായി കടമെടുക്കാൻ  അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  ദേശീയപാതാ വികസനത്തിനും പിന്തുണ തേടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നെല്ല് സംഭരണത്തിലെ കുടിശിക ഉടൻ അനുവദിക്കണമെന്നും അതിനായി എത്രയും വേഗം ഇടപെടൽ ഉണ്ടാകണമെന്നും പ്രധാനമന്ത്രിയോട്  ആവശ്യപ്പെട്ടതായി പിണറായി മാധ്യമങ്ങളോട് വ്യക്തമാക്കി. ധന ഞെരുക്കത്തിൽ ഇടപെടണമെന്ന്  കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന് 9765 കോടിയുടെ ജിഎസ്ടി വരുമാനനഷ്‌ടം ഉണ്ട്. 5200 കോടി കടമെടുപ്പ് പരിധിയില്‍ കുറവ് ഉണ്ട്. താൽക്കാലിക ആശ്വാസമായി മുൻപത്തെ കടമെടുപ്പ് പരിധി പുനസ്ഥാപിക്കണം. അക്കാര്യം ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് അമിത്ഷാ പറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു ദേശീയപാതാ വികസനത്തിന് കേരളംസ്വീകരിക്കുന്ന നടപടിയെ ഗഡ്കരി അഭിനന്ദിച്ചു. NH66 എല്ലാ റീച്ചുകളുടെയും നിർമ്മാണ പ്രവൃത്തി ഡിസംബറോടെ പൂർത്തിയാക്കും. നിർമ്മാണ പുരോഗതി വിലയിരുത്താൻ ഗഡ്കരിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം