
ബെംഗളൂരു: മൈസൂരു ഹുൻസൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പേർ മരിച്ചു. സ്വകാര്യ ട്രാവൽസിന്റെ ബസും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവർ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ, ക്ലീനർ പ്രിയേഷ് എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ട് കർണാടക സ്വദേശികളും അപകടത്തിൽ മരിച്ചു.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മൈസൂരുവിൽ നിന്ന് കേരളത്തിലേക്ക് പോകുകയായിരുന്നു ലോറി. ബസിലുണ്ടായിരുന്ന പത്തിലേറെ യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. കനത്ത മഴ രക്ഷപ്രവർത്തനത്തെ ബാധിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam