
തിരുവനന്തപുരം: ചീമേനി തുറന്ന ജയിലില്‍ നടന്ന ഗോപൂജ നിയമലംഘനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈശ്വരന്റെ പേരിലായാലും നിയമലംഘനം പാടില്ല. നിയമലംഘനം നടത്തേണ്ടവരല്ല ഉദ്യോഗസ്ഥർ. ഈശ്വരനെ ആരാധിക്കേണ്ടവർ ആരാധിച്ചോളൂവെന്നും അതിനൊന്നും താൻ എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ പ്രശ്നം നിയമവാഴ്ചയെ അംഗീകരിക്കുന്നുണ്ടോ എന്നതാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.
ചീമേനി തുറന്ന ജയിലിലെ കൃഷിത്തോട്ടം വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി ജയിലിലത്തെിച്ച കുള്ളന്‍ പശുക്കളെ കര്‍ണാടകയിലെ മഠം അധികൃതര്‍ ജയിലിലേക്ക് കൈമാറുന്നതിന് ജനുവരി ഒന്നിന് നടന്ന ചടങ്ങിനിടയിലാണ് ഗോപൂജ നടത്തിയതെന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam