
തിരുവനന്തപുരം: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം സംസ്ഥാനത്തിനാകെ അപമാനമുണ്ടാക്കിയെന്നും ഇതേതുടര്‍ന്ന് സർക്കാർ കർശന നടപടിയെടുത്തു. പൊലീസുദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് തന്നെ കേസെടുത്തിട്ട്. കുറ്റം ചെയ്താൽ പൊലീസായാലും നടപടിയെടുക്കുമെന്നും പിണറായി പറഞ്ഞു.
അതേസമയം ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ കാരണമായ വരാപ്പുഴയിലെ വാസുദേവന്‍റെ വീടാക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ ഇന്ന് പൊലീസില്‍ കീഴടങ്ങി. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികൾ കീഴടങ്ങിയത്. വിപിൻ, വിഞ്ചു, തുളസീദാസ് എന്ന ശ്രീജിത് എന്നിവരാണ് കീഴടങ്ങിയത്. കൊല്ലപ്പെട്ട ശ്രീജിത്തിന് ആക്രമണത്തില്‍ ബന്ധമില്ലെന്നും പൊലീസിനെ ഭയന്നാണ് ഇത്രയും നാള്‍ ഒളിവില്‍ കഴിഞ്ഞതെന്നും ഇവര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam