
ദില്ലി: പിണറായി വിജയന്‍ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ല, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത് പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ പുനപരിശോധന ഇല്ല. പിബിയുടെ അംഗീകാരവും ഇക്കാര്യത്തില്‍ വാങ്ങിയിരുന്നു. ഇനി പുനപരിശോധന ഇല്ല. സംസ്ഥാന കമ്മിറ്റിയിടേയും സെക്രട്ടറിയേറ്റിൻറെയും ഏകകണ്ഠമായ തീരുമാനം ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
വാർത്താസമ്മേളനങ്ങളിലെ ശരീരഭാഷ ശരിയല്ലെന്ന വിമർശനം വീട്ടിൽ നിന്ന് പോലും ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തുറന്ന് സമ്മതിച്ചു. പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ചും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ പൂർണ്ണമായും പിന്തുണച്ചും ആയിരുന്നു തിരുവനന്തപുരം സിപിഎം ജില്ലാ.കമ്മിറ്റിയിൽ കഴിഞ്ഞ ദിവസം എംവി ഗോവിന്ദന്‍റെ മറുപടി. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് പല ജില്ലാ കമ്മിറ്റികളിലും പിണറായി വിരുദ്ധ സ്വരം ഉയരുന്നത്
സിപിഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. മൂന്ന് ദിവസത്തെ യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യും. വിശദമായ വിലയിരുത്തൽ നടത്താനുള്ള നിർദ്ദേശം നേരത്തെ പിബി സംസ്ഥാനഘടകത്തിന് നൽകിയിരുന്നു. സംസ്ഥാനസെക്രട്ടറിയേറ്റും കമ്മിറ്റിയും തയ്യാറാക്കിയ പ്രാഥമിക വിലയിരുത്തൽ യോഗം സംസ്ഥാനഘടകം റിപ്പോർട്ട് ചെയ്യും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ നിർദ്ദേശത്തെ ഓൺലൈനായി ചേർന്ന പിബിയോഗത്തിൽ നിരവധി അംഗങ്ങൾ എതിർത്തിരുന്നു. കേന്ദ്രകമ്മറ്റിയിലും ഈക്കാര്യത്തിലെ എതിർപ്പ് ചിലർ ഉയരാനാണ് സാധ്യത
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam