കൂടികാഴ്ചയില്‍ റിവ്യൂ ഹർജിയുടെ കാര്യം പറഞ്ഞില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെതിരെ മുഖ്യമന്ത്രി

Published : Oct 01, 2018, 01:26 PM ISTUpdated : Oct 01, 2018, 02:02 PM IST
കൂടികാഴ്ചയില്‍ റിവ്യൂ ഹർജിയുടെ കാര്യം പറഞ്ഞില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെതിരെ മുഖ്യമന്ത്രി

Synopsis

ഇന്നലെ തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ മുഖ്യമന്ത്രിയമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളേ കാണവേ ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല, തന്‍റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല, പുനപരിശോധന ഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്നും എം.പത്മകുമാര്‍ പറഞ്ഞിരുന്നു.   

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനെതിരെ പുന:പരിശോധന നല്‍കുന്നതിനുള്ള സാധ്യത തേടുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. ഇന്നത്തെ ശബരിമല മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള  യോഗത്തിലാണ് മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെതിരെ അതൃപ്തി വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് എ.പത്മകുമാര്‍ ഇന്നത്ത യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. 

ഇന്നലെ തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ മുഖ്യമന്ത്രിയമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളേ കാണവേ ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല, തന്‍റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പുനപരിശോധന ഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്നും എം.പത്മകുമാര്‍ പറഞ്ഞിരുന്നു. 

എന്നാല്‍ ഇന്നലെ താനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പുനപരിശോധന ഹര്‍ജിനല്‍കുന്നതിനെക്കുറിച്ചുള്ള കാര്യം പറഞ്ഞിരുന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ പ്രതികരണത്തിലൂടെ തന്‍റെ സമ്മതത്തോടെ എന്ന തോന്നല്‍ ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.ബോര്‍ഡ് അംഗങ്ങളായ കെ.പി ശങ്കര്‍ ദാസ്, രാഘവന്‍ എന്നിവരാണ് യോഗത്തിലുണ്ടായിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡിലെ രണ്ട് അംഗങ്ങളും മറുപടി പറഞ്ഞില്ല. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ
'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി