
കൊല്ലം: കെവിന്‍റെ മരണവുമായി ബന്ധപ്പെട്ട് രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചാനലുകാര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോട്ടയത്ത് തനിക്ക് സുരക്ഷയൊരുക്കാൻ ഗാന്ധിനഗർ എസ്ഐ ഉണ്ടായില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കൊല്ലത്ത് ഒരു പൊതുപരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇരിക്കുന്ന സ്ഥാനത്തോട് മാന്യത പുലർത്തുന്നതിനാൽ കൂടുതൽ പറയുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരിപാടി നടത്താതരിക്കാന്‍ സാധിക്കുമോ. കോട്ടയത്ത് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ ഗാന്ധിനഗര്‍ എസ്ഐ ഇല്ല. വിവരം അറിഞ്ഞിട്ടും എസ്ഐ നടപടി സ്വീകരിച്ചില്ല. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ചോദിച്ചതിന് മാത്രമാണ് മറുപടി നല്‍കിയത്. ചാനലുകള്‍ നടത്തുന്ന പ്രചരണത്തിന് മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല. ഇരിക്കുന്ന സ്ഥാനത്തെ ഓര്‍ത്ത് ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് നേരെ ആഞ്ഞടിച്ചു.
കെവിന്‍റെ മരണം നാട്ടിൽ നടക്കാൻ പാടില്ലാത്തതാണ്. കാലത്തിന്‍റെ മാറ്റം പെൺകുട്ടിയുടെ വീട്ടുകാർക്ക് മനസിലായില്ല. പെൺകുട്ടിയുടെ അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അത് അവർ ഓർക്കണമായിരുന്നു. എന്നാല്‍ ഇത് രാഷ്ട്രീയവൽക്കരിക്കാനും സർക്കാരിനെതിരെ തിരിക്കാനും ശ്രമം നടക്കുന്നതായും പിണറായി ആരോപിച്ചു.
കെവിന്റെ മരണത്തിന് സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് നിയമമന്ത്രി എകെ ബാലന്‍ പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ ആദ്യമായി അല്ല കേരളത്തിൽ നടക്കുന്നത്. അച്ഛൻ മകളെ കഴുത്തറുത്തു കൊന്നതും കേരളത്തിൽ തന്നെ ആണ്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ബാലന്‍ പറഞ്ഞു.
യുഡിഎഫ് സർക്കാരിന്‍റെ കാലത്തു പൊലീസിന് എന്തു വീഴ്ചയുണ്ടായാലും മാധ്യമങ്ങൾ പ്രശ്നമാക്കാറില്ലെന്ന് മന്ത്രി എം.എം മണി പറഞ്ഞു. ആരെങ്കിലും ചെയ്ത വിവരക്കേടിന് സർക്കാരിനെ പഴിക്കേണ്ടതില്ലെന്നും എം.എം മണി നെയ്യാറ്റിൻകരയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam