
തിരുവനന്തപുരം ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.ഇസ്രയേൽ ലോക തെമ്മാടിയെന്ന് അദ്ദേഹം പറഞ്ഞു ലോകത്ത് സാധാരണ മര്യാദ പാലിക്കാത്തവരാണ് അവര്‍. അമേരിക്കയുടെ പിന്തുണയിൽ ഇസ്രയേൽ എന്തും ചെയ്യും ലോക സമാധാനത്തിന് ഭീഷണിയാണ് ഇസ്രായേല്‍. സമാധാനകാംക്ഷികൾ ഏറെ ഞെട്ടലോടെയാണ് ഇസ്രയേൽ ആക്രമണത്തെ കാണുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
ഇസ്രയേൽ ലോക ഭീകരനെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞു ഇറാൻ സൈന്യത്തിലെ ഉന്നതനെ ഇസ്രയേൽ കൊന്നു അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ പിന്തുണയോടെ ഇസ്രയേൽ ഗാസയിൽ കൂട്ടക്കുരുതി നടത്തി.ഈജിപ്തിനെ ഇസ്രയേൽ നേരത്തെ ആക്രമിച്ചു ലോകത്ത് ഭീകര കൃത്യം ചെയ്യാൻ ഇസ്രയേൽ തുനിയുന്നു ഇന്ത്യ സർക്കാർ നിലപാട് വ്യക്തമാക്കണം മോദിയുടെ അഭിപ്രായം അറിയണമെന്നും ബേബി പറഞ്ഞു
സംയമനം പാലിക്കണമെന്ന് ഇസ്രയേലിനോടും ഇറാനോടും ഇന്ത്യ ആവശ്യപ്പെട്ടു. നയതന്ത്ര മാർഗ്ഗങ്ങളിലൂടെ സംഘർഷം ഒഴിവാക്കണം രണ്ടു സുഹൃദ് രാജ്യങ്ങളെന്ന നിലയ്ക്ക് ഇതിന് എല്ലാ സഹായവും നല്കാൻ തയ്യാറാണ് രണ്ടു രാജ്യങ്ങളിലെയും ഇന്ത്യക്കാർ ജാഗ്രത പാലിക്കാനും നിർദ്ദേശം നല്‍കി