മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം കത്തുന്നു

Published : Apr 06, 2017, 03:52 AM ISTUpdated : Oct 05, 2018, 03:13 AM IST
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം കത്തുന്നു

Synopsis

തിരുവനന്തപുരം: പാമ്പടി നെഹ്റു കോളേജില്‍ മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധം  പിണറായി വിജയന്‍റെ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാപിക്കുന്നു. മന്ത്രിസഭ യോഗത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് കമന്‍റുകളായി പ്രതിഷേധം ഇരമ്പുന്നത്. പിണറായി വിജയന്‍ എന്ന ഓഫീഷ്യല്‍ അക്കൗണ്ടിന് പുറമേ, മുഖ്യമന്ത്രി എന്ന നിലയില്‍ ഉപയോഗിക്കുന്ന സിഎം ഓഫീസ് എന്ന അക്കൗണ്ടിലെ പോസ്റ്റിലും പ്രതിഷേധം വ്യാപിക്കുന്നുണ്ട്.

സഖാവെ നിങ്ങളിൽ നിന്നും ഞങ്ങൾ ഒരുപാട് പ്രതീക്ഷിക്കുന്നു ഇനിയെങ്കിലും ആ ജിഷ്ണുവിന്റെ അമ്മക്ക് നീതി നേടി കൊടുക്ക്‌, ബാംഗ്ലൂരിലുള്ള താങ്കളുടെ മകള്‍ക്കാണ് ഈ ഗതി വന്നതെങ്കില്‍ ഇതേ തരത്തില്‍ തന്നെയാണോ ഇടപെടുക എന്നിങ്ങനെയുള്ള പൊള്ളുന്ന ചോദ്യങ്ങളാണ് കമന്‍റായി എത്തുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിൽ ഹരിയാന സർക്കാർ നടത്തിയ നിക്ഷേപത്തിൽ 590 കോടി രൂപയുടെ തിരിമറി, 4 ജീവനക്കാർക്ക് സസ്പെൻഷൻ
'ഞങ്ങൾ കത്രിക വിഴുങ്ങിയ പോലെയാണ്, ഡോക്ടർക്കൊ നേഴ്സിനോ തെറ്റില്ല': ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിനെതിരെ ഉഷയുടെ മകൻ