
തിരുവനന്തപുരം: നിപാ വൈറസ് ബാധ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിണറായി പരിഭ്രാന്തി പരത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രചരണങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്. നിപാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്. മുൻകരുതൽ എടുക്കുകയും ജാഗ്രത പുലർത്തുകയും വേണമെങ്കിലും പരിഭ്രാന്തിക്ക് ഒരടിസ്ഥാനവുമില്ല.
ദൗർഭാഗ്യകരമെന്ന് പറയട്ടെ, പരിഭ്രാന്തി പരത്തുന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും മാറിനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറത്തുനിന്ന് അടിസ്ഥാനമില്ലാത്ത ഒരുപാട് പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നാം കുടുങ്ങിപ്പോകരുത്. ഭീതിയുണ്ടാക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് കേരളത്തിന്റെ പൊതുതാൽപര്യത്തിന് ഹാനികരമാണെന്ന് തിരിച്ചറിയണമെന്ന് കൂടി അഭ്യർത്ഥിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam