
കോഴിക്കോട്: കേരളത്തിലെ എയ്ഡഡ്-സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും കച്ചവടസ്ഥാപനങ്ങളായി മാറിയെന്നും ക്രൈസ്തവ മാനേജുമെന്റുകളും ഇക്കാര്യത്തില്‍ പുറകിലല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന ദേവദിരി കോളജിന്‍റെ വജ്ര ജൂബിലി ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവട സ്ഥാപനങ്ങളായി മാറി. ഇത് അംഗീകരിക്കാനാവില്ല. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ക്രൈസ്തവ മാനേജ്മെന്റുകളായിരുന്നു പണം വാങ്ങുന്ന കാര്യത്തില്‍ വിട്ടുനിന്നിരുന്നത്.എന്നാല്‍ ഇപ്പോള്‍ ചില ക്രൈസ്തവ മാനേജ്മെന്റുകളും ഈ ദുഷ്‌പ്രവണത തുടങ്ങിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
എന്നാല്‍ എന്നാല്‍ ഒറ്റപ്പെട്ട പ്രസ്താവനകള്‍ സര്‍ക്കാരിന്റെ പൊതുനിലപാടായി കരുതുന്നില്ലെന്നും എയ്‍ഡഡ് മാനേജ്മെന്റുകളെ വിശ്വാസത്തിലെടുക്കാനും പരിഗണക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും വിവിധ ക്രൈസ്തവ സഭകളുടെ പ്രിതിനിധികള്‍ അടങ്ങിയ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ആവശ്യപ്പെട്ടു. സ്വാശ്രയ കോളജുകള്‍ക്ക് പ്രവര്‍ത്തനം സ്വാതന്ത്ര്യം നല്‍കണം. സുതാര്യതടോയൊണ് ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നതെന്നും കൗണ്‍സില്‍ അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam