ജയിലിലെ അന്തേവാസികൾക്ക് അവധിയും അടിയന്തര അവധിയും സാധാരണം: മുഖ്യമന്ത്രി

By Web DeskFirst Published Mar 23, 2018, 10:31 AM IST
Highlights
  • സുപ്രീം കോടതി വിധിയടക്കം മറികടന്നാണ് കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാന്‍ ശ്രമം നടക്കുന്നെന്ന് സണ്ണി ജോസഫ്
  • മുഖ്യമന്ത്രി മറുപടി രണ്ട് വാചകത്തിൽ ഒതുക്കിയത് തന്നെ ആശങ്ക ഉണ്ടാക്കുന്നു എന്ന് ചെന്നിത്തല

തിരുവനന്തപുരം : നടപടി ക്രമം അനുസരിച്ച് മാത്രമെ സർക്കാർ പ്രവർത്തിച്ചിട്ടുള്ളുവെന്നും അത് ഏത് സർക്കാറും ചെയ്യാറുണ്ടെന്നും മുഖ്യമന്ത്രി. ജയിലിലെ അന്തേവാസികൾക്ക് അവധിയും അടിയന്തര അവധിയും സാധാരണമെന്ന് മുഖ്യമന്ത്രി. നിയമങ്ങള്‍ അനുസരിച്ച് മാത്രമാണ് സർക്കാർ നടപടി എടുക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ടിപി കേസിലേയും യുഡിഫുകാരായ അഞ്ച് പേരുടേയും കാര്യമാണ് സമിതിക്ക് മുന്നിൽ വന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി. നടപടിയിൽ രാഷ്ട്രീയപ്രേരണ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സുപ്രീം കോടതി വിധിയടക്കം മറികടന്നാണ് കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാന്‍ ശ്രമം നടക്കുന്നെന്ന് സണ്ണി ജോസഫ്ആരോപിച്ചു. കുഞ്ഞനന്തനെ മോചിപ്പിക്കാൻ ശ്രമിച്ചില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് കളവെന്നും സണ്ണി ജോസഫ് പറഞ്ഞു. സുഹൃത്തിനെ രക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു. 

Latest Videos

മുഖ്യമന്ത്രി മറുപടി രണ്ട് വാചകത്തിൽ ഒതുക്കിയത് തന്നെ ആശങ്ക ഉണ്ടാക്കുന്നു എന്ന് ചെന്നിത്തല പറഞ്ഞു. ടിപി കേസിലെ 13ാം പ്രതി കുഞ്ഞനന്തനെ മോചിപ്പിക്കാന് ശ്രമം നടക്കുന്നുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടാകുമോ എന്ന് പൊലീസിനോട് ആരാഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. 16 തവണയാണ് കുഞ്ഞനന്തന് പരോൾ കിട്ടിയത്, എല്ലാ  നിയമങ്ങളും കാറ്റിൽ പറത്തിയാണ് പരോൾ എന്നും ചെന്നിത്തല പറഞ്ഞു. പാർട്ടി വേദികളിൽ കുഞ്ഞനന്തൻ സ്ഥിരം സാന്നിധ്യം ആണെന്നും ചെന്നിത്തല പറഞ്ഞു. 

click me!