ഇംഗ്ലീഷില്‍ സംസാരിച്ച കൂട്ടുകാരനെ യുവാവ് കഴുത്തറുത്തും 54 തവണ കുത്തിയും കൊന്നു

Web Desk |  
Published : Mar 23, 2018, 10:21 AM ISTUpdated : Jun 08, 2018, 05:46 PM IST
ഇംഗ്ലീഷില്‍ സംസാരിച്ച കൂട്ടുകാരനെ യുവാവ് കഴുത്തറുത്തും 54 തവണ കുത്തിയും കൊന്നു

Synopsis

വിദ്യാഭ്യാസം കുറവായ അമിറിനോട് ഷെയ്ഖ് ഇംഗ്ലീഷില്‍ സംസാരിച്ചതാണ് ഇയാളെ ചൊടിപ്പിച്ചത്

മുംബൈ: ഇംഗ്ലീഷ് ഭാഷ സംസാരിച്ചതിന്‍റെ പേരില്‍ 21 കാരനായ യുവാവ് 18 കാരനായ സുഹൃത്തിനെ കഴുത്തറുത്തും കുത്തിയും കൊന്നു. 54 തവണയാണ് മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന്‍ സുഹൃത്തായ മുഹമ്മദ് അഫ്രോസ് അലം ഷെയ്ഖിനെ 54 തവണയാണ് കുത്തിയത്. വിദ്യാഭ്യാസം കുറവായ അമിറിനോട് ഷെയ്ഖ് ഇംഗ്ലീഷില്‍ സംസാരിച്ചതാണ് ഇയാളെ ചൊടിപ്പിച്ചത്. 

കൊലപാതകത്തിന് ശേഷം നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ അമിര്‍ താന്‍ കുറ്റം ചെയ്തതായി സമ്മതിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് അമിര്‍ പൊലീസ് സ്റ്റേഷനിലെത്തി സുഹൃത്തിനെ കൊന്നതായി അറിയിച്ചത്. മുംബൈയിലെ രഹേജ പാലത്തിന് താഴെ നിന്നാണ് പൊലീസ് ഷെയ്ഖിന്‍റെ മൃതദേഹം കണ്ടെത്തിയത്.  

ഷെയ്ഖിന്‍റ കളിയാക്കാല്‍ സഹിക്കാന്‍ വയ്യാത്തതിനാല്‍ മുമ്പെ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് കൊലപാതകം നടത്തിയത്. ഒരാഴ്ച മുമ്പെ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതിന് പറ്റിയ സമയത്തിനായി കരാത്തിരിക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ബുധനാഴ്ച രാത്രിയില്‍ ഇരുവരും മദ്യപിച്ചു. തുടര്‍ന്ന് ശുചിമുറിയിലേക്ക് പോയ ഷെയ്ഖിനെ അമിര്‍ പിന്തുടരുകയും  അവിടെ വച്ച് കഴുത്തറുക്കുകയും ശരീരത്തില്‍ 54 തവണ കുത്തികൊല്ലുകയുമായിരുന്നു. കഴുത്തിലും വയറിലും മാറി മാറി കുത്തുകയായിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്ലാമബാദ് ച‍‍ർച്ചകൾ രാത്രി വൈകിയും തുടരുന്നു, ശുഭകരമായ വിവരങ്ങളില്ലെന്ന് ഇറാൻ, ഫലമെന്താണെങ്കിലും ആശങ്കയില്ലെന്ന് ട്രംപ്
ചരിത്രദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 സംഘം, ജോൺസൺ സ്പേസ് സെന്ററിൽ വൻ വരവേൽപ്