രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ ഇങ്ങനെ; മുഖ്യമന്ത്രി പിണറായി പറയുന്നു

By Web TeamFirst Published Aug 18, 2018, 9:36 AM IST
Highlights

കേരളം നേരിടുന്ന അതിരൂക്ഷമായ പ്രളയത്തില്‍ പെട്ടവരെ രക്ഷിക്കാനായുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി

കൊച്ചി: കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിതമായ പ്രളയത്തെയാണ് നേരിടുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും കാലവര്‍ഷം കലിതുള്ളുകയാണ്. നിരവധി ജീവനുകള്‍ മഹാ പ്രളയത്തില്‍ നഷ്ടമായിട്ടുണ്ട്. മനുഷ്യ സാധ്യമായ എല്ലാവിധ രക്ഷാ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുന്നത്.

ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന രക്ഷാ പ്രവര്‍ത്തനത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് വിവരിച്ചത്.

നാല്‍പതിനായിരം പൊലീസുകാര്‍, 3200 അഗ്നി ശമന സേനാംഗങ്ങള്‍, നാവിക സേനയുടെ 46 ടീം, വ്യോമസേനയുടെ 13 ടീം, കരസേനയുടെ 18 ടീം, തീര സംരക്ഷണ സേനയുടെ 16 ടീം, എന്‍ഡിആര്‍എഫിന്‍റെ 21 ടീം എന്നിവയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

 

click me!