
സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പാത്രിയര്‍ക്കീസ് ബാവായ്‌ക്കു നേരെയുണ്ടായ ചാവേറാക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായി അപലപിച്ചു. പ്രാര്‍ത്ഥനയ്‌ക്ക് നേതൃത്വം നല്‍കുന്നതിനിടയിലാണ് ചാവേര്‍ ആക്രമണമുണ്ടായത് എന്നാണറിയുന്നത്. ബാവയ്‌ക്ക് പരിക്കില്ല എന്നറിയുന്നത് ആശ്വാസകരമാണ്. ബാവയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മുഴുവന്‍ പേരുടെയും ഉത്കണ്ഠയിലും ആശങ്കയിലും പങ്ക് ചേരുന്നെന്നും,അത്യന്തം ദുഖകരമാണ് സിറിയയില്‍ ഉണ്ടായ അനിഷ്‌ട സംഭവമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam