സന്തോഷ നിമിഷം... വേട്ടയാടിയ നിഗൂഢ ശക്തികള്‍ക്ക് തിരിച്ചടി

Published : Aug 23, 2017, 05:20 PM ISTUpdated : Oct 04, 2018, 07:52 PM IST
സന്തോഷ നിമിഷം... വേട്ടയാടിയ നിഗൂഢ ശക്തികള്‍ക്ക് തിരിച്ചടി

Synopsis

സന്തോഷത്തിന്റെ സന്ദര്‍ഭമാണിതെന്നായിരുന്നു ലാവ്‍ലിന്‍ കേസിന്റെ വിധിക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ പ്രതികരണം. എന്നാല്‍ കേസിന്റെ നിയമ പോരാട്ടങ്ങള്‍ക്ക് ഒപ്പം നിന്ന അഭിഭാഷകന്‍ എം.കെ ദാമോദരന്‍ ഇപ്പോള്‍ ഒപ്പമില്ലാത്തതിന്റെ ദുഖവും പിണറായി പങ്കുവെച്ചു. 

ചില നിഗൂഢശക്തികള്‍ എല്ലാ കാലത്തും തന്നെ വേട്ടയാടാന്‍ ഉണ്ടായിരുന്നു. ആ ശക്തികള്‍ക്ക് ഈ വിധി തിരിച്ചടിയാണെന്നും പിണറായി പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും സത്യം തെളിഞ്ഞു. രാഷ്ട്രീയ പ്രേരിതമായി സി.ബി.ഐക്ക് മേല്‍ വന്ന സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഇങ്ങനെയൊരു കേസ് ഉദയം ചെയ്തത്. സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച വേളയില്‍ വലിയ വേട്ടയാടലുകള്‍ നടന്നു. തന്നെ മുന്‍നിര്‍ത്തി സി.പി.എമ്മിനെ വേട്ടയാടുന്നതാണ് അന്ന് കണ്ടത്. ഈ ദിവസം കാത്തിരുന്ന പലരുമുണ്ടായിരുന്നു. വലിയൊരുവിഭാഗം ജനങ്ങളും സത്യം നേരത്തെ തിരിച്ചറിഞ്ഞവരാണ്. എന്നാല്‍ നിഗൂഢ ശക്തികള്‍ എല്ലാ കാലത്തും വേട്ടയാടുന്നുണ്ടായിരുന്നു. അത്തരം ശക്തികള്‍ക്ക് വലിയ നിരാശയാണ് ഈ വിധി ഉണ്ടാക്കുന്നതെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചവറുകൂനയിൽ നിന്ന് കണ്ടെത്തിയത് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിര്‍ത്തിയില്‍ ഒഴിഞ്ഞ ഭീകര ക്യാമ്പുകൾ വീണ്ടും സജീവമാക്കുന്നു, നുഴഞ്ഞുകയറ്റശ്രമം ഉണ്ടായാൽ കർശന നടപടിയെന്ന് സേന