ഹെലികോപ്ടര്‍ യാത്ര മുഖ്യമന്ത്രിയുടെ ഗുരുതരവീഴ്ചയെന്ന് വിമര്‍ശനം

Published : Jan 10, 2018, 02:54 PM ISTUpdated : Oct 04, 2018, 11:50 PM IST
ഹെലികോപ്ടര്‍ യാത്ര  മുഖ്യമന്ത്രിയുടെ ഗുരുതരവീഴ്ചയെന്ന് വിമര്‍ശനം

Synopsis

തിരുവനന്തപുരം: കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ആകാശയാത്രക്കായി മുഖ്യമന്ത്രി എട്ട് ലക്ഷം രൂപ ചെലവാക്കിയത് സിപിഎമ്മിനും സര്‍ക്കാരിനും കനത്ത തിരിച്ചടിയായി. യാത്രാപരിപാടികള്‍ ക്രമീകരിക്കുന്നതിനും ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രിയുടെ ഓഫീസിന് ഗുരുതരപാളിച്ചയുണ്ടായെന്നാണ് പൊതുവിമര്‍ശനം. 

ദുരന്തനിവാരണഫണ്ടില്‍ നിന്ന് പണമനുവദിക്കാനുള്ള തീരുമാനം മാപ്പര്‍ഹിക്കാത്ത തെറ്റെന്നാണ് മുതിര്‍ന്ന് സിപിഎം നേതാക്കള്‍ തന്നെ പറയുന്നു. നോട്ട്നിരോധനം ജിഎസ്ടി എന്നിവ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തുണ്ടാക്കിയതെന്ന് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ജില്ലാസമ്മേളനങ്ങളില്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുമ്പോഴാണ് 3000 രൂപക്ക് തീവണ്ടിയില്‍ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തെത്താവുന്ന യാത്രക്ക് ഹെലികോപ്റ്ററില്‍ കയറി മുഖ്യമന്ത്രി 8ലക്ഷം രൂപ ചെലവാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഗുരുതരവീഴ്ച ഇവിടെ ഒരിക്കല്‍ കൂടി തെളിഞ്ഞു.

കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ചക്ക് ആകാശയാത്ര ഒഴിവാക്കാന്‍ പാകത്തില്‍ അവര്‍ സമയം ക്രമീകരിക്കണമായിരുന്നു. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണമനുവദിച്ചതാണ് രണ്ടാമത്തെ ഗുരുതരമായ തെറ്റെന്ന് സിപിഎം നേതാക്കള്‍ തന്നെ പറയുന്നു. നാടൊന്നാകെ ഓഖി ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം നല്‍കികൊണ്ടിരിക്കുമ്പോഴാണ് അതിന്‍റെ ചുമതലക്കാരന്‍ തന്നെ അത്യാവശ്യമല്ലാത്ത കാര്യത്തിന് 8ലക്ഷം ചെലവാക്കിയത്.

ഇത് ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. തെറ്റ് ബോധ്യപ്പെട്ട് തിരുത്തിയെങ്കിലും പാര്‍ട്ടിക്കും മുന്നണിക്കും മുഖ്യമന്ത്രിക്കും ഇത് വലിയ തിരിച്ചടിയായി. ആരോഗ്യമന്ത്രി 28000 രൂപ ചെലവാക്കി കണ്ണട വാങ്ങിയത് ജില്ലാസമ്മേളനങ്ങളില്‍ വലിയരീതിയില്‍  വിമര്‍ശന വിധേയമാകുമ്പോഴാണ് ഭരണത്തലവന്‍ തന്നെ കൃത്യമായ ധൂര്‍ത്തെന്ന് വ്യാഖ്യാനിക്കാവുന്ന ഹെലകോപ്റ്റര്‍ യാത്രക്ക് 8ലക്ഷം രൂപ ചെലവാക്കിയിരിക്കുന്നത്.
 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി