വീട്ടിലെ ഭക്ഷണം ജയിലില്‍ വേണമെന്ന് ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരന്‍

Published : Jan 10, 2018, 02:42 PM ISTUpdated : Oct 04, 2018, 11:30 PM IST
വീട്ടിലെ ഭക്ഷണം ജയിലില്‍ വേണമെന്ന് ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരന്‍

Synopsis

ദില്ലി:വീട്ടിലുണ്ടാക്കിയ ഭക്ഷണം ജയിലില്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച ഇക്ബാല്‍ കസ്കറിന്‍റെ അപേക്ഷ കോടതി തള്ളി.  ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരനാണ് കസ്കര്‍. ദാവൂദ് ഇബ്രാഹിമിന്‍റെ പേര് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനാണ് കഴിഞ്ഞവര്‍ഷം കസ്കര്‍ അറസ്റ്റിലായത്.

വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നതിനാല്‍ ആരോഗ്യം സംരക്ഷിക്കുന്നതിന് വീട്ടിലെ ഭക്ഷണം ആവശ്യമാണെന്നായിരുന്നു കസ്കര്‍ വ്യക്തമാക്കിയത്. 2003 ല് മുംബൈ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സമയത്ത് തനിക്ക് ഇതിനുള്ള സൗകര്യം ലഭിച്ചിരുന്നു എന്നും എന്നാല്‍ താന്‍ ഇത് ദുരൂപയോഗം ചെയ്തിട്ടില്ലെന്നും കസ്കര്‍ പറഞ്ഞു. എന്നാല് കസ്കറിന് പ്രത്യേക ഭക്ഷണം നിര്‍ദ്ദേശിച്ചുള്ള കുറിപ്പുകള്‍ ഡോക്ടര്‍ നല്‍കാത്തതിനെ തുടര്‍ന്ന് അപേക്ഷ കോടതി തള്ളി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

30,000 അടി ഉയരെ വിമാനത്തിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് കുരുന്ന്, ഓക്സിജൻ കുറഞ്ഞതോടെ അപസ്മാരം, രക്ഷകനായി മലയാളി ഡോക്ടർ
'നിലവിലെ ഫണ്ടിൽ കരാർ നിയമനമേ സാധ്യമാകൂ'; സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്തലിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ