മുഖ്യമന്ത്രി നാളെ ദുബായിലെത്തും, മൂന്നു ദിവസത്തെ സന്ദര്‍ശനം, തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതെന്നും ബഹിഷ്കരിക്കുമെന്നും ദുബായ് കെഎംസിസി

Published : Nov 29, 2025, 08:47 AM IST
CM visit Dubai

Synopsis

മുൻകൂട്ടി തീരുമാനിച്ച സന്ദർശന പരിപാടി ബഹിഷ്കരിക്കുന്നത് എന്തിനാണെന്നറിയില്ലെന്ന് സംഘാടക സമിതി

ദുബായ്: ഗൾഫ് സന്ദർശനത്തിന്‍റെ  അവസാനഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്. മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്ച ദുബായിലെത്തും. സന്ദർശനം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും ബഹിഷ്കരിക്കുമെന്നും ദുബായ് കെഎംസിസി അറിയിച്ചു. മുൻകൂട്ടി തീരുമാനിച്ച സന്ദർശന പരിപാടി ബഹിഷ്കരിക്കുന്നത് എന്തിനാണെന്നറിയില്ലെന്ന് സംഘാടക സമിതി പ്രതികരിച്ചു.

അഞ്ച് ഗൾഫ് രാജ്യങ്ങളിലെസന്ദർശനം ദുബായിൽ അവസാനിക്കുകയാണ്. നേരത്തെ നവംബർ 1നായിരുന്നു നിശ്ചയിച്ചിരുന്നത്.അന്ന് അതിദാരിദ്ര്യമുക്ത കേരളത്തിന്റെ പ്രഖ്യാപനത്തിനായി മടങ്ങിയതിനാൽ മാറ്റി. ഞായർ രാവിലെ എത്തുന്ന മുഖ്യമന്ത്രി ഇന്ത്യൻ കോൺസൽ ജനറൽ, ബിസിനസ് പ്രമുഖർ, ദുബായിലെ ഭരണകർത്താക്കൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് ദുബായ് ഖിസൈസിലെ അമിറ്റി സ്കൂളിൽ ഓർമ്മ കേരളോത്സവത്തിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും.

തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണ് സന്ദർശനമെന്ന് കാട്ടിയാണ് കെ.എം.സി.സിയുടെ ബഹിഷ്കരണം.ഡിസംബർ രണ്ടിനാണ് മുഖ്യമന്ത്രി കേരളത്തിലേക്ക്  മടങ്ങുക.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി
കൊടി സുനിയടക്കം പ്രതികൾക്ക് ഡിഐജി സുഖസൗകര്യങ്ങളൊരുക്കി, അക്കൗണ്ടിലേക്ക് എത്തിയത് 75 ലക്ഷം; കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി വിജിലൻസ്