അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; വടകര ഡിവൈഎസ്പിക്കെതിരായ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി, ഉടൻ കേസെടുക്കും

Published : Nov 29, 2025, 08:27 AM IST
dysp case

Synopsis

ചെർപ്പുളശ്ശേരി സിഐ ബിനു തോമസിൻ്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ലൈംഗിക പീഡന ആരോപണത്തിൽ യുവതി മൊഴി നൽകി. പത്ത് വർഷം മുൻപ് ബലാത്സംഗം ചെയ്തുവെന്നും കൈക്കൂലി വാങ്ങിയെന്നും യുവതിയുടെ മൊഴിയിലുണ്ട്.  

വടകര: വടകര ഡിവൈഎസ്പി ഉമേഷിനെതിരായ ലൈംഗിക പീഡന ആരോപണത്തിൽ അദ്ദേഹത്തിനെതിരെ ഉടൻ കേസെടുത്തേക്കും. ഡിവൈ.എസ്.പി.ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ചെർപ്പുള്ളശ്ശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ആദ്യമായി ഗുരുതരമായ ആരോപണം ഉയർന്നത്. അനാശാസ്യ കേസിൽ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു സിഐ യുടെ ആത്മഹത്യാക്കുറിപ്പിലെ പ്രധാന ആരോപണം. കഴിഞ്ഞ ദിവസം ഇതേ യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നൽകിയിരുന്നു. ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് യുവതി മൊഴിയിൽ ആവർത്തിച്ചു. തനിക്കൊപ്പം പിടിയിലായവരിൽ നിന്ന് ഡിവൈ.എസ്.പി. കൈക്കൂലി വാങ്ങിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്.ഈ പശ്ചാത്തലത്തിലാണ് ഡിവൈഎസ്പി.ക്കെതിരെ കേസെടുക്കുന്നതിനും തുടർ നടപടികൾക്കുമായി പാലക്കാട് എസ്പി റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്.

പത്ത് വർഷം മുൻപ് ബലാൽസംഗം ചെയ്തു

ചെർപ്പുളശ്ശേരി സി.ഐ. ബിനു തോമസിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വടകര ഡിവൈ.എസ്.പി. ഉമേഷിനെതിരെ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തലുകൾ. പെൺവാണിഭക്കേസിൽ കസ്റ്റഡിയിലെടുത്ത ശേഷം നിയമനടപടികളിൽ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് ഡിവൈ.എസ്.പി. ഉമേഷ് തന്നെ ബലാൽസംഗം ചെയ്തതായാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി.ക്കെതിരെ ബലാൽസംഗ കുറ്റം ചുമത്തി കേസെടുക്കാൻ സാധ്യതയുണ്ട്. സംഭവം നടന്നിട്ട് പത്ത് വർഷത്തിലധികം കഴിഞ്ഞു. അതിനാൽ, പീഡനത്തിനിരയായ സ്ത്രീ പരാതിയുമായി മുന്നോട്ട് പോകാൻ തയ്യാറായാൽ മാത്രമേ പോലീസ് കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയുള്ളൂ. യുവതിയെ പീഡിപ്പിച്ച ഈ വിഷയം പറഞ്ഞ് ഡിവൈ.എസ്.പി. ഉമേഷ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്ന് ബിനു തോമസിൻ്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡിവൈ.എസ്.പി.ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുന്നതായി പോലീസ് വിലയിരുത്തുന്നു. നവംബർ 15-ന് ചെർപ്പുളശ്ശേരിയിലെ പോലീസ് ക്വാർട്ടേഴ്സിലാണ് സി.ഐ. ബിനു തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'
കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ