
തിരുവനന്തപുരം: അഴിമതിക്ക് വശംവദരായവരെക്കുറിച്ചുളള പരാതികൾ അവഗണിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേലി തന്നെ വിളവ് തിന്നുന്ന രീതി അംഗീകരിക്കാനാവില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പേരൂർക്കടയിൽ പുതിയ പൊലീസ് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ ഹീന ശ്രമം നടക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു. ഭീകരതയുടെ ഭീഷണി പുറത്തുനിന്ന് മാത്രമല്ല സംസ്ഥാനത്തിനകത്തുമുണ്ട്. പൊലീസുകാര്‍ ജനങ്ങളോട് മര്യാദയോടെ പെരുമാറണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാംമുറ അവസാനിപ്പിക്കണം. പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പൊലീസിന്റെ ആള്‍ബലവും അടിസ്ഥാനസൗകര്യങ്ങളും വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam