സര്‍ക്കാര്‍ പരിപാടിയിൽ 'ചെ' യുടെ പടം വച്ച കൊടി; പ്രവര്‍ത്തകരെ ശാസിച്ച് പിണറായി

Published : Feb 20, 2019, 03:27 PM ISTUpdated : Feb 20, 2019, 03:36 PM IST
സര്‍ക്കാര്‍ പരിപാടിയിൽ 'ചെ' യുടെ പടം വച്ച കൊടി; പ്രവര്‍ത്തകരെ ശാസിച്ച് പിണറായി

Synopsis

സര്‍ക്കാര്‍ പരിപാടിയിൽ പാര്‍ട്ടി പതാകയുമായി വന്ന പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ താക്കീത്. ഏതു സർക്കാർ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങൾ ഉണ്ടാവാം എന്നാൽ ഈ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികൾ  മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

മലപ്പുറം: സര്‍ക്കാര്‍ പരിപാടിയിൽ പാര്‍ട്ടി പതാകയുമായി വന്ന പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. ഏതു സർക്കാർ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങൾ ഉണ്ടാവാം എന്നാൽ ഈ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികൾ  മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

പരപ്പനങ്ങാടി ഹാർബറിന്റെ ശിലാ സ്ഥാപനം നിർവഹിച്ച് സംസാരിക്കുന്നതിനിടെ കൊടി ഉയർത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് 

പിണറായി വിജയന്റെ വാക്കുകൾ ഇങ്ങനെ: 

"എൽഡിഎഫ് ജയിച്ചാൽ എൽഡിഎഫിന്‍റെ മാത്രം സര്‍ക്കാരല്ല, നാടിന്‍റെ സര്‍ക്കാര്‍ ആണ്. ഒരു പതാക പിന്നിൽ ഉയരുന്നതായി കണ്ടു. നാട്ടിൽ ഒരുപാട് ആളുകൾ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോയോട് കൂടിയതാണ് . വേറെ ഒരു വേദിയിൽ അത് ഉയര്‍ത്തുന്നതിൽ തെറ്റില്ല. പക്ഷെ അതിന്‍റെ സ്ഥലമല്ല ഇത്. അതിന്‍റെ ആളുകൾ മനസിലാക്കേണ്ടത്, എല്ലായിടേയും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല . അതിന് വേദികൾ വേറെ ഉണ്ട് , അവിടങ്ങളിൽ ഈ കൊടി ആവേശപൂര്‍വ്വം കൊണ്ടുപോകാവുന്നതാണ്"

"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിവിൻ പോളി സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ, പ്രതികരണ ശേഷിയുള്ള ജനതയെ വേണമെന്ന് താരം
സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കും, ഹെപ്പറ്റൈറ്റിസ് വാക്സിനേഷൻ വ്യാപകമാക്കും: മന്ത്രി കെ മുരളീധരൻ