തന്റെ ഫോട്ടോ വച്ച പതാക കൊണ്ടു വന്നയാൾക്ക് പിണറായിയുടെ തിരുത്ത്

By Web DeskFirst Published Feb 25, 2018, 8:03 PM IST
Highlights

തൃശ്ശൂര്‍: പൊതുസമ്മേളനത്തിൽ ചിത്രപതാകയുമായി എത്തിയ ആളെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി പ്രദര്‍ശിപ്പിച്ചത് ശരിയായില്ലെന്ന് പിണറായി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന സമ്മേളനത്തില്‍ കൊണ്ടുവന്ന പതാകയിൽ പിണറായിയുടെ ചിത്രം പതിച്ചതിനെയാണ് പിണറായി വിമർശിച്ചത്.

വ്യക്തികളല്ല, വലുത് പാർട്ടി ആണെന്ന് പിണറായി പറഞ്ഞു.  പ്രസ്ഥാനം ഏൽപ്പിക്കുന്ന ജോലി ചെയ്യുന്നവർ മാത്രമാണ് വ്യക്തികള്‍ എന്നും പാർട്ടി തന്നെയാണ് വലുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയിലെ വിഭാഗീയത തീര്‍ന്നെന്നും പിണറായി പറഞ്ഞു. പ്രസംഗം ആരംഭിച്ച വേളയിലാണ് പിണറായി പ്രവര്‍ത്തകര്‍ക്ക് ഇത്തരമൊരു ഉപദേശം നല്‍കിയത്.

ചൂണ്ടിക്കാണിക്കാൻ പോലും ഇപ്പോൾ വിഭാഗീയ തുരുത്തുകൾ ഇല്ലെന്ന് പിണറായി. വിഭാഗീയതയുടെ ആപത്ത് അനുഭവിച്ചവരാണ്. വിഭാഗീയതയുടെ ഭാഗമായി നിന്നിരുന്നവർ തിരിച്ച് വന്നത് സ്വയം ധാരണയനുസരിച്ചാണെന്നും പല അനുഭവങ്ങൾ കേരളത്തിലെ പാർട്ടിക്കുണ്ടെന്നും പിണറായി പറഞ്ഞു. വിഭാഗീയതയെ നേരിടാൻ ഉൾക്കരുത്തുള്ള പാർട്ടിയായി സിപിഎം മാറി അദ്ദേഹം പറഞ്ഞു.
.

click me!