പിറവം പള്ളി തര്‍ക്കം: വീണ്ടും അവകാശവാദം ഉന്നയിച്ച് ഓർത്തഡോക്സ് സഭ

By Web TeamFirst Published Dec 8, 2018, 5:35 PM IST
Highlights

പിറവം പള്ളിയുടെ അവകാശം പൂർണമായി വിട്ടുകിട്ടണം എന്ന് ഓർത്തഡോക്സ് സഭ.

 

കൊച്ചി: പിറവം പള്ളിയുടെ അവകാശം പൂർണമായി വിട്ടുകിട്ടണം എന്ന് ഓർത്തഡോക്സ് സഭ. എറണാകുളം കളക്ടർ വിളിച്ച യോഗത്തിലാണ് ആവശ്യം വീണ്ടും അറിയിച്ചത്. 

എന്നാല്‍ പള്ളിയുടെ ഉടമസ്ഥാവകാശം കൈമാറാൻ ഉത്തരവില്ല എന്നും പൊലീസ് ബലം പ്രയോഗിച്ചു പള്ളി ഒഴിപ്പിക്കരുതെന്നും യോഗത്തിൽ യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. പള്ളി ഒഴിപ്പിക്കാനുള്ള നടപടിക്കെതിരെ പ്രാർത്ഥന യോഗങ്ങൾ സംഘടിപ്പിക്കുമെന്നും യാക്കോബായ സഭ അറിയിച്ചു.     

പിറവം പളളിയുടെ കാര്യത്തിലടക്കം തങ്ങൾക്കനുകൂലമായ സുപ്രീംകോടതി വിധി സർക്കാർ നടപ്പാക്കണമെന്ന് ഓർത്ത‍ഡോക്സ് സഭ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ഇടപെട്ട് സമവായ ചർച്ച വേണമെന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം.

click me!