
നാസ പുറത്തുവിട്ട ഇന്ത്യയുടെ സാറ്റ്ലൈറ്റ് ദൃശ്യങ്ങള്‍ ഉപയോഗിച്ച് മോദി ഇന്ത്യയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കിയെന്ന് ട്വീറ്റ് ചെയ്ത കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. മോദി ഗവണ്‍മെന്‍റിന്‍റെ വികസനത്തിന്‍റെ നാഴികക്കല്ലാണ് രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങളിലെയും സമ്പൂര്‍ണ്ണ വൈദ്യുതീകണമെന്നും ട്വീറ്റില്‍ ഗോയല്‍ കുറിച്ചിരുന്നു.
മനുഷ്യവാസം ചിത്രീകരിച്ചുകൊണ്ട് നാസ പുറത്തുവിട്ട സാറ്റ്‍ലൈറ്റ് ദൃശ്യങ്ങളാണ് പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തത്. ആദ്യ ചിത്രം 2012ലേതും മറ്റൊന്ന് 2016ലേതുമായിരുന്നു. എങ്ങനെയണ് ഇന്ത്യയില്‍ നഗരങ്ങള്‍ വളര്‍ന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങള്‍. നാസയെ പരാമര്‍ശിക്കാതെ മണിക്കൂറുകള്‍ക്കുള്ളില്‍ 2000 പേരാണ് റീട്വീറ്റ് ചെയ്തത്. എന്നാല്‍ മന്ത്രിയ്ക്ക് സംഭവിച്ച അബദ്ധത്തെ പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ചിത്രം പങ്കുവയ്ക്കും മുമ്പ് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ സെല്ലുമായി സംസാരിച്ച് ഉറപ്പുവരുത്താമായിരുന്നുവെന്ന് ആകാശ് ബാനര്‍ജി മറുപടി നല്‍കി. തുടര്‍ന്ന് നിരവധി പേരാണ് മന്ത്രിയ്ക്ക് പറ്റിയ അബദ്ധം ഏറ്റെടുത്ത് ട്രോളുകളുമായെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam