വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പി ജെ കുര്യനെ ഉപദേശിച്ച് തിരുവഞ്ചൂർ

By Web DeskFirst Published Jun 10, 2018, 6:40 PM IST
Highlights
  • തർക്കങ്ങൾ അവസാനിച്ച് മീനച്ചിലാർ ശാന്തമായി ഒഴുകമെന്ന് തിരുവഞ്ചൂരിന്‍റെ പരാമർശങ്ങള്‍ക്ക് മറുപടിയായി പി ജെ കുര്യന്‍ പറഞ്ഞു. 

കോട്ടയം: രാജ്യസഭാ സീറ്റിനെച്ചെല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത ഗ്രൂപ്പ് പോര് പൊതു ചടങ്ങിലേക്കും. കോട്ടയം സെന്‍റ് മേരീസ് ക്നാനായ പള്ളിയിൽ നടന്ന ചടങ്ങിലാണ് കോൺഗ്രസ് ഗ്രൂപ്പ് പോരും ചർച്ചയായത്. ഉമ്മൻചാണ്ടിയെ വിമർശിച്ച പി ജെ കുര്യനെ വേദിയിരുത്തിയായിരുന്നു തിരുവഞ്ചൂരിന്‍റെ വിമർശനം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ച തിരുവഞ്ചൂർ, ശാന്തമായി ഇരിക്കുന്നതാണ് നല്ലതെന്നും ഉപദേശിച്ചു. കുര്യനൊപ്പം ചടങ്ങിൽ പങ്കെടുക്കേണ്ട ഉമ്മൻചാണ്ടി നേരത്തെ വന്ന് പോയി.

ചടങ്ങിന്‍റെ ഉദ്ഘാടകൻ പിജെ കുര്യനായിരുന്നു. അനുസ്മരണ സമ്മേളനത്തിന്‍റെ ഉദ്ഘാടകനായിരുന്ന ഉമ്മൻചാണ്ടി പി ജെ കുര്യൻ വരുന്നതിന് മുമ്പ് വന്ന് പോയി. ഉമ്മൻചാണ്ടിയുടെ അഭാവം ശ്രദ്ധിച്ച പി ജെ കുര്യൻ, അനുസ്മരണ സമ്മേളനത്തിന്‍റെ ഉദ്ഘാടകനായി തിരുവഞ്ചൂരിനെ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതാണ് പി ജെ കുര്യൻ ഈ നിർദ്ദേശമാണ് രാഷ്ട്രീയചർച്ചക്ക് വഴിവച്ചത്. ഇതിന് മറുപടിയെന്ന നിലയിലാണ് ഉമ്മൻചാണ്ടിക്കെതിരെ കുര്യൻ നടത്തിയ വിമ‌ർശനങ്ങളെ തിരുവഞ്ചൂർ പരാമർശിച്ചത്. തർക്കങ്ങൾ അവസാനിച്ച് മീനച്ചിലാർ ശാന്തമായി ഒഴുകമെന്ന് തിരുവഞ്ചൂരിന്‍റെ പരാമർശങ്ങള്‍ക്ക് മറുപടിയായി പി ജെ കുര്യന്‍ പറഞ്ഞു. 

click me!