സെൻകുമാറിനെതിരെ നടപടിയെടുക്കണം, ജയരാജനെയും ജലീലിനെയും ഉടൻ അറസ്റ്റ് ചെയ്യണം: പി കെ ഫിറോസ്

Published : Dec 27, 2018, 01:13 PM IST
സെൻകുമാറിനെതിരെ നടപടിയെടുക്കണം, ജയരാജനെയും ജലീലിനെയും ഉടൻ അറസ്റ്റ് ചെയ്യണം: പി കെ ഫിറോസ്

Synopsis

നിയമസഭയിൽ ബജറ്റ് വേളയിൽ അക്രമം നടത്തിയ ഇ പി ജയരാജനും കെ ടി ജലീലും ജാമ്യം പോലും എടുക്കാതെ നടക്കുന്നത് നാണക്കേടാണെന്നും ബജറ്റ് വേളയിൽ സഭയിൽ അക്രമം നടത്തിയ 6 പേർക്കെതിരെ കേസുണ്ടെന്നും ഫിറോസ് ചൂണ്ടികാട്ടി

തിരുവനന്തപുരം: ആർ എസ് എസിനെതിരെയുള്ള നിലപാടിൽ ആത്മാർഥതയുണ്ടെങ്കിൽ മതസ്പർദ്ദയുണ്ടാക്കിയെന്ന കേസിൽ സെൻകുമാറിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭയിൽ ബജറ്റ് വേളയിൽ അക്രമം നടത്തിയ ഇ പി ജയരാജനെയും കെ ടി ജലീലിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. ജാമ്യം പോലും എടുക്കാതെ നടക്കുന്നത് നാണക്കേടാണെന്നും ബജറ്റ് വേളയിൽ സഭയിൽ അക്രമം നടത്തിയ 6 പേർക്കെതിരെ കേസുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐഎഎസ് പദവിയിൽ വിരമിച്ചു, 67 വയസ് പിന്നിട്ടിട്ടും സർക്കാർ പദവിയിൽ; ഷെയ്‌ക് പരീതിൻ്റെ സേവന കാലാവധി വീണ്ടും നീട്ടി
'ഭരണവിരുദ്ധ വികാരം പ്രാദേശിക ജനവിധിയെ ബാധിച്ചു' എ പത്മകുമാറിനെതിരായ സംഘടനാ നിലപാട് ശരിയെന്ന് സിപിഎം സെക്രട്ടേറിയറ്റ്