
കണ്ണൂര്‍: ദേശീയ തലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ച് സിപിഎം മതേതര മുന്നണിയുടെ ഭാഗമാക്കാന്‍ തയ്യാറാവണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടു. പൊതുതിരഞ്ഞെടുപ്പ് എപ്പോള്‍ നടന്നാലും നേരിടാന്‍ തയ്യാറാണെന്നും ജനതാദള്‍ യു മുന്നണി വിട്ടത് തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ ബാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബാര്‍കോഴ ആരോപണം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകളോടെ ഇക്കാര്യം വ്യക്തമായി. പകെ.എം.മാണിക്കും യുഡിഎഫിനുമെതിരായ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. ഇനി യുഡിഎഫിലേക്ക് വരണമോ എന്ന് പറയേണ്ടത് കെ.എം.മാണിയാണ്. കേരള കോണ്‍ഗ്രസ് ഐക്യജനാധിപത്യമുന്നണിയിലേക്ക് തിരിച്ചു വരണമെന്നാണ് യുഡിഎഫിന്റെ നിലപാടെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം നിര്‍ഭാഗ്യകരമായ സംഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam