
ദില്ലി:സരയൂ തീരത്ത് 500 ഏക്കറില്‍ പുതിയ അയോധ്യ പട്ടണം പണിയാന്‍ ഉത്തര്‍ പ്രദേശ് ഗവണ്‍മെന്‍റ് പദ്ധതിയിടുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട്.ശ്രീരാമന്‍റെ പ്രതിമ പണിയാന്‍ തീരുമാനിച്ച് ആറുമാസങ്ങള്‍ക്ക് ശേഷമാണ് അയോധ്യ പട്ടണം പണിയാന്‍ പദ്ധതിയെന്ന റിപ്പോര്‍ട്ട് വരുന്നത്. പുരാതന നഗരമായ ഉത്തര്‍പ്രേദശിലെ അയോധ്യയിലായിരിക്കും പട്ടണം ഉയരുന്നത്. 350 കോടി രൂപയാണ് പട്ടണത്തിനായി കണക്കാക്കുന്നത്.
2017 ഒക്ടോബറില്‍ തീരുമാനിച്ച ശ്രീരാമന്‍റെ പ്രതിമക്ക് 330 കോടി രൂപയാണ് കണക്കാക്കുന്നത്. തങ്ങളുടെ മെഗാ പദ്ധതികള്‍ പ്രാബല്ല്യത്തില്‍ കൊണ്ടുവരുന്നതിനായി എംഎന്‍സികളോടും കോര്‍പ്പറേറ്റുകളുോടും ഫണ്ടിന് അപേക്ഷിച്ചിട്ടുണ്ട്.പുതിയ പദ്ധതികളിലൂടെ അയോധ്യയിലെ ടൂറിസം വികസിപ്പിക്കാന്‍ സാധ്യമാകുമെന്നാണ് ഗവണ്‍മെന്‍റ് കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam