നാവിക സേനയുടെ ആളില്ലാ വിമാനം തകര്‍ന്നുവീണ സംഭവം; അന്വേഷണ ചുമതല റേഞ്ച് ഐജിക്ക്

Published : Nov 21, 2017, 09:44 PM ISTUpdated : Oct 04, 2018, 04:35 PM IST
നാവിക സേനയുടെ ആളില്ലാ വിമാനം തകര്‍ന്നുവീണ സംഭവം; അന്വേഷണ ചുമതല റേഞ്ച് ഐജിക്ക്

Synopsis

കൊച്ചി:പരീക്ഷണപ്പറക്കലിനിടെ നാവിക സേനയുടെ ആളില്ലാ വിമാനം തകര്‍ന്നുവീണ സംഭവം റേഞ്ച് ഐജി അന്വേഷിക്കും. റേഞ്ച് ഐജി പി.വിജയന് ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഡിജിപി നല്‍കി. പറന്നുയര്‍ന്ന് വെറും അഞ്ച് മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നു വീണത് യന്ത്രതകരാര്‍ മൂലമാണെന്നാണ് പ്രാഥമിക നിഗമനം. 

വെല്ലിംഗ്ടണ്‍ ഐലന്‍റിലെ മട്ടാ‌ഞ്ചേരി വാര്‍ഫിനടുത്തുള്ള എച്ച്‌എച്ച്എ പ്ലാന്‍റിനടുത്ത് രാവിലെ 10.25 നാണ് വിമാനം തകര്‍ന്നു വീണത്. വിമാനം വീഴുന്നതിനിടെ ഒരു സംഭരണിയ്‌ക്ക് നേരിയ തകരാര്‍ പറ്റിയെങ്കിലും ഈ ടാങ്കില്‍ ഇന്ധനം ഇല്ലാതിരുന്നത് മൂലം വലിയ അപകടം ഒഴിവാകുകയായിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
തിരുവമ്പാടിയിൽ ഭരണം പിടിക്കാൻ വിമതനെ കൂട്ടുപിടിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ ജിതിൻ പല്ലാട്ട് പ്രസിഡന്‍റാകും