യാത്രയ്ക്കിടെ എഞ്ചിന്‍ നിലച്ചു; വിമാനം സാഹസികമായി റോഡിലിറക്കി

Published : Feb 03, 2022, 02:17 PM IST
യാത്രയ്ക്കിടെ എഞ്ചിന്‍ നിലച്ചു; വിമാനം സാഹസികമായി റോഡിലിറക്കി

Synopsis

കാലിഫോര്‍ണിയ: യാത്രയ്ക്കിടെ ആകാശത്ത് വെച്ച് എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് വിമാനം ഹൈവേയില്‍ ഇറക്കി.  കാലിഫോര്‍ണിയയിലെ ഡെല്‍ മാര്‍ സിറ്റിയിലാണ് സംഭവം. റോഡില്‍ ആ സമയം തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല‍. ഹൈവേയില്‍ പൊതുവെ വിജനമായിരുന്നത് വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു.

സാന്റിയാഗോയില്‍ നിന്ന് വാന്‍ നുയിസിലേക്ക് പോവുകയായിരുന്ന ചെറുവിമാനമാണ് അടിയന്തിര ലാന്‍ഡിങ് നടത്തിയത്. ഇസ്സി സ്ലോഡ് എന്ന പൈലറ്റും അദ്ദേഹത്തിന്റെ സുഹൃത്തും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. പറന്നുകൊണ്ടിരിക്കെ വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായി. എഞ്ചിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ പൈലറ്റ് ശ്രമം നടത്തിയെങ്കിലും  പരാജയപ്പെട്ടു. ഇതോടെ വിമാനം ഹൈവേയില്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നു. 

പൊതുവെ തിരക്കുള്ള സമയമായിരുന്നെങ്കിലും വിമാനം ലാന്റ് ചെയ്യാന്‍ നേരം റോഡില്‍ ആളില്ലാതിരുന്നത് അത്ഭുതമായി തോന്നുന്നുവെന്നാണ് പിന്നീട് പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞത്. വിമാനം ഹൈവേയില്‍ അടിയന്തിര ലാന്‍ഡിങ് നടത്താനിടയായ സംഭവത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിക്ക് കൈ കൊടുക്കുമോ സുധാകരൻ; അതിരുവിട്ട പരാമർശങ്ങൾ ഉണ്ടാകുമോ എന്ന ഭയപ്പാടിൽ സിപിഎം, നിലപാടിൽ ഉറച്ച് നേതാവ്
ഫെബ്രുവരി ആറിന് തുടങ്ങിയ യാത്ര, അവസാനിക്കുന്നത് നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി; പുതുയുഗ യാത്രയുടെ സമാപനം ഇന്ന്