
ഇന്‍ഡോര്‍: വിഷം കലര്‍ത്തിയ കോള കൈയില്‍ പിടിച്ചു സെല്‍ഫി എടുത്ത ശേഷം അതേ കോള കുടിച്ചു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. വടകമുറിയില്‍ വച്ചാണു കുട്ടികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇഡോറിലെ വിജയ് നഗറില്‍ ഒരു കോള്‍ സെന്‍ററില്‍ ജോലി ചെയ്യുന്ന രചന, കാറ്ററിംഗ് സെന്‍ററില്‍ ജോലി ചെയ്യുന്ന തന്‍വി എന്നിവരെയാണു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടു ദിവസമായി രചനയെ കാണാത്തതിനെ തുടര്‍ന്നു സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണു യുവതികള്‍ മരിച്ച വിവരം പുറംലോകം അറിയുന്നത്. മൃതദേഹത്തിനു സമീപത്തു നിന്നു പാതി മുറിച്ച കേക്കും കോളക്കുപ്പിയും രണ്ടു പേരും വീട്ടുകാര്‍ക്കു വേണ്ടി എഴുതിയ രണ്ട് ആത്മഹത്യ കുറിപ്പുകളും കണ്ടെത്തി. ഇരുവരുടെയും മൊബൈല്‍ ഫോര്‍മാറ്റ് ചെയ്ത നിലയിലായിരുന്നു. വിഷം കലര്‍ത്തിയ കോള കുടിക്കും മുമ്പ് എടുത്ത സെല്‍ഫി മാത്രമാണു ഫോണില്‍ ഉള്ളത്.
കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണു കടന്നു പോകുന്നത് എന്നും ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്നും യുവതികള്‍ കത്തില്‍ വ്യക്തമാക്കുന്നു. മരണം ആത്മഹത്യ എന്ന നിഗമനത്തിലാണു പോലീസ്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ട് എന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam