
വെനസ്വേലക്കാരിയായ മുന്‍ ലോക സുന്ദരിയായ അലീസിയ മഷാഡോയുടെ ജീവിതവും ലൈംഗിക വീഡിയോകളും അമേരിക്കന്‍ ജനത പരിശോധിക്കണമെന്നും, മഷാഡോയെ അമേരിക്കക്കാരിയാക്കാനാണ് തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ഹില്ലരി ശ്രമിക്കുന്നതെന്നുമായിരുന്നു ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം. നേരത്തെ ലോകസുന്ദരിപ്പട്ടം കിട്ടിയശേഷം തടിവച്ചപ്പോൾ പന്നിക്കുട്ടിയെന്നു വിളിച്ച് ട്രംപ് അപമാനിച്ചെന്നാണു വെനസ്വേലക്കാരി അലിസിയ മഷാഡൊ വെളിപ്പെടുത്തിയിരുന്നു. വീടുനോട്ടക്കാരിയെന്നു വിളിച്ചും പരിഹസിക്കുമായിരുന്നെന്നും. ട്രംപിന്റെ ലാറ്റിനമേരിക്കൻ വിദ്വേഷത്തിനു താനും ഇരയായെന്നും അലിസിയ പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി 2000ല്‍ ചിത്രീകരിച്ച പ്ലേ ബോയ് വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരു കൂട്ടം സ്ത്രീകള്‍ക്കൊപ്പമുള്ള വീഡിയോയുടെ ചെറിയ ഭാഗമാണ് ഇപ്പോള്‍ ഒരു വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇത് വ്യാപമായി പ്രചരിപ്പിക്കപ്പെടുകയാണ്. ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞ അലീസിയ മഷാഡോയുടെ വീഡിയോ അല്ല അമേരിക്കക്കാര്‍ കാണേണ്ടതെന്നും ട്രംപ് തന്നെ അഭിനയിച്ച നീലച്ചിത്രമാണ് കുറച്ചുകൂടി പ്രസക്തമെന്നുമാണ് എതിരാളികള്‍ പ്രചരിപ്പിക്കുന്നത്. ആദ്യ സംവാദത്തിന് ശേഷം പൊതുവേ ജനപ്രീതി ഇടിഞ്ഞ ട്രംപില്‍ നിന്ന് വനിതാ വോട്ടര്‍മാരടക്കം കൂടുതല്‍ പേര്‍ അകലാന്‍ പുതിയ വീഡിയോ ഇടയാക്കിയേക്കുമെന്ന ആശങ്കയിലാണ് ട്രംപ് അനുകൂലികള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam