
തൃശൂര്‍: പ്രമുഖ നാടകകൃത്തും നാടക സംവിധായകനും ചിത്രകാരനുമായ തുപ്പേട്ടന്‍ എന്ന സുബ്രഹ്മണ്യൻ നമ്പൂതിരി അന്തരിച്ചു. 90 വയസ്സായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വന്നന്ത്യേ കാണാം എന്ന നാടകത്തിലൂടെ 2003-ൽ മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹം നേടിയിരുന്നു. തനതുലാവണം, വന്നന്ത്യേ കാണാം, മോഹനസുന്ദരപാലം എന്നിവയാണ് പ്രധാന നാടകങ്ങള്‍.
1929 മാർച്ച് 1-ന് തൃശ്ശൂർ ജില്ലയിലെ പാഞ്ഞാളില്‍ ജനനം. പാഞ്ഞാൾ വിദ്യാലയം, സി.എൻ.എൻ. ഹൈസ്‌കൂൾ, ചേർപ്പ്, എസ്.എം.ടി. എച്ച്.എസ്. ചേലക്കര, മഹാരാജാസ് കോളേജ്, സ്‌കൂൾ ഓഫ് ആർട്ട്‌സ്, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ചിത്രകലാദ്ധ്യാപകനായിരുന്നു അദ്ദേഹം. ഉമാദേവിയാണ് ഭാര്യ. സുമ, സാവിത്രി, അജിത, രവി, രാമൻ എന്നിവർ മക്കളാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam