ബാലാവകാശ കമ്മീഷൻ അധ്യക്ഷനെതിരെ കോടതി അലക്ഷ്യ ഹര്‍ജി

By Web TeamFirst Published Dec 30, 2018, 9:24 AM IST
Highlights

സ്വമേധയാ കേസെടുക്കണം എന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ചന്ദ്രമോഹനാണ് ഹൈക്കോടതി റെജിസ്ട്രർ ജനറലിന് ഹർജി സമർപ്പിച്ചത്.

കൊച്ചി: ബാലാവകാശ കമ്മീഷൻ അധ്യക്ഷന് എതിരെ കോടതി അലക്ഷ്യത്തിന് ഹർജി. വനിതാ മതിലിൽ 18 വയസിനു താഴെയുള്ള കുട്ടികളെ പങ്കെടുപിക്കുന്നതിനെ വിലക്കിയ ഹൈക്കോടതി ഡിവിധൻ ബഞ്ച് ഉത്തരവിനെ വിമര്‍ശിച്ച അധ്യക്ഷൻ പി സുരേഷിനെതിരെ ക്രിമിനൽ കോടതി അലക്ഷ്യത്തിനാണ് ഹർജി. സ്വമേധയാ കേസെടുക്കണം എന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ചന്ദ്രമോഹനാണ് ഹൈക്കോടതി റെജിസ്ട്രർ ജനറലിന് ഹർജി സമർപ്പിച്ചത്.

18 വയസ്സിനു താഴെയുള്ള കുട്ടികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് പി സുരേഷ് വിശദീകരിച്ചിരുന്നു. കുട്ടികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് കുട്ടികളെ സംബന്ധിച്ച ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഭരണഘടന നൽകുന്ന അവകാശങ്ങൾ കുട്ടികൾക്കും കിട്ടണം. അതിനാൽ ഈ വിധി തിരുത്തപ്പെടണം.  അന്താരാഷ്ട്ര ഉടമ്പടിയിൽ 12 ആർട്ടിക്കിൾ പ്രകാരം കുട്ടികൾക്ക് സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്താൻ അവകാശമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. 


 

click me!