
ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദു മതത്തിന് ന്യൂനപക്ഷ പദവി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി. അഭിഷാകനായ അശ്വനി കുമാറാണ് ഹര്‍ജി നൽകിയത്. രാജ്യത്ത് ഹിന്ദുമതത്തെ ഭൂരിപക്ഷ വിഭാഗങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ജമ്മുകശ്മീര്‍, ലക്ഷദ്വീപ് , മിസോറം, നാഗാലാന്‍റ്, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഹിന്ദുമതക്കാര്‍ ന്യൂനപക്ഷമാണ്. ന്യൂനപക്ഷങ്ങൾക്ക് കേന്ദ്ര സര്‍ക്കാര്‍ നൽകുന്ന ആനുകൂല്യങ്ങൾ ഈ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷ വിഭാഗങ്ങൾക്കാണ് കിട്ടുന്നതെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam