രഹ്ന ഫാത്തിമയുടെ ശബരിമല ദര്‍ശനം; ഗൂഢാലോചനയെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി

By Web TeamFirst Published Oct 23, 2018, 6:28 PM IST
Highlights

ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയുടേത് ഗൂഢാലോചനയെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി. ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി. 

കൊച്ചി: രഹ്ന ഫാത്തിമ ശബരിമല ദര്‍ശനത്തിനെത്തിയതില്‍ ഗൂഢാലോചനയെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി. ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി. 

സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ രഹ്നയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വൃണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആർ. രാധാകൃഷ്ണമേനോന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ബിഎസ്എൻഎൽ ജീവനക്കാരിയായ രഹ്ന ഫാത്തിമക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നതിനാൽ അധികൃതർ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ബിഎസ്എൻഎൽ ബോട്ട് ജെട്ടി ഓഫിസിൽ ടെലിഫോൺ ടെക്ക്നീഷ്യനായിരുന്ന രഹ്നയെ ആളുകളുമായ് നേരിട്ട് സമ്പർക്കം ആവശ്യമില്ലാത്ത രവിപുരം ഓഫിസിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. 

ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്ക്കൊപ്പമാണ് രഹ്ന ശബരിമല കയറാന്‍ ശ്രമിച്ചത്. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് നടപന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു. 
 

click me!