
ആലപ്പുഴ: ചേര്‍ത്തലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ആലപ്പുഴയില്‍ തുടരുന്ന കൊലപാതക പരമ്പരയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പൂരം കണക്കകിലെടുത്ത് ചേര്‍ത്തല ടൗണിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടെ 8 കൊലപാതകങ്ങളാണ് ആലപ്പുഴയില്‍ നടന്നത്.
ഇന്നലെ അര്‍ദ്ധരാത്രി വയലാര്‍ നീലിമംഗലം ക്ഷേത്രത്തിന് സമീപത്തെ പാടത്ത് വച്ചാണ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ പട്ടണക്കാട് സ്വദേശി അനന്തു അശോകിന് നേരെ ആക്രമണമുണ്ടായത്. അനന്തുവിന്റെ അഞ്ച് സഹപാഠികളടക്കമുള്ള സംഘമാണ് ആക്രമണം നടത്തിയത്. സംഭവ സ്ഥലത്ത് നിന്ന് തന്നെ അനന്തു മരണപ്പെട്ടിരുന്നു.
സ്‌കൂളില്‍ വച്ചുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ മുന്‍ വരാഗ്യത്തില്‍ സഹപാഠികള്‍ മുതിര്‍ന്ന സുഹൃത്തുക്കളേയും കൂട്ടിയെത്തി അനന്തുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam