
ദില്ലി:കര്‍ണാടകയിൽ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കാതെ മോദിയും അമിത് ഷായും. കർണാകയിലെ വിജയത്തിന് ശേഷം ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന വിജയാഘോഷ ചടങ്ങിലാണ് സർക്കാർ രൂപികരണത്തെക്കുറിച്ച് ഇരുവരും മൗനം പാലിച്ചത്. വിജയത്തിന് തൊട്ട് പിന്നാലെയുള്ള പതിവ് വാര്‍ത്താ സമ്മേളനം ഒഴിവാക്കിയാണ് അമിത് ഷാ ബിജെപി ആസ്ഥാനത്തെത്തിയത്.
അതിനിടെ കേന്ദ്രമന്ത്രിമാരായ ജെപി നദ്ദയേയും ധര്‍മ്മേന്ദ്രപ്രധാനേയും കർണടാകയിലേക്കുള്ള നിരീക്ഷകരായി ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് നിയോഗിച്ചിട്ടുണ്ട്.പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിന് തൊട്ടുമുന്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.
ഉത്തരേന്ത്യയിൽ മാത്രമേ ബിജെപിയ്ക്ക് ജയിച്ചു കയറാൻ സാധിക്കൂ എന്ന ധാരണ കർണാടക ജനത തിരുത്തിക്കുറിച്ചെന്ന് മോദി പറഞ്ഞു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മോദി സർക്കാർ രൂപീകരിക്കുമെന്നായിരുന്നു അമിത്ഷായുടെ പ്രഖ്യാപനം. അതിനിടെ ബിജെപിയുടെ സീറ്റ് നില 100 കടന്നപ്പോൾ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മ വിശ്വാസം പ്രകടിപ്പിച്ച നേതാക്കൾ പിന്നീട് തിരക്കിട്ട ചര്‍ച്ചകളിലേക്ക് മാറി.
കര്‍ണാടകത്തിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറും രവിശങ്കര്‍ പ്രസാദും അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ അമിത് ഷായെ വീട്ടിലെത്തിക്കണ്ടു. ബുധനാഴ്ച്ച ബെംഗളുരുവിൽ നടക്കുന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിൽ കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദയേയും ധര്‍മ്മേന്ദ്രപ്രധാനും പങ്കെടുക്കും ആദ്യ മണിക്കൂറുകളിലെ ഫല സൂചനകളിൽ പടക്കം പൊട്ടിച്ചും വര്‍ണങ്ങൾ വിതറിയും ആഘോഷിച്ച ബിജെപി പ്രവര്‍ത്തകര്‍ ഉച്ചയ്ക്ക് ശേഷമുള്ള ആഘോഷം ഒഴിവാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam