കോഴിക്കോട് കാക്കൂരിൽ നാടിനെ നടുക്കി ദാരുണ കൊലപാതകം. ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കാക്കൂര്‍ പുന്നശ്ശേരിയിലാണ് ആറു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്
കോഴിക്കോട്: കോഴിക്കോട് കാക്കൂരിൽ നാടിനെ നടുക്കി ദാരുണ കൊലപാതകം. ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് കാക്കൂര്‍ പുന്നശ്ശേരിയിലാണ് ആറു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. നന്ദ ഹർഷൻ (6) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മാനസിക പ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മകനെ കൊലപ്പെടുത്തിയശേഷം അമ്മ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. പൊലീസ് സംഭവത്തിൽ കേസെടുത്തു.



