വിനായകനൊപ്പം വേദി പങ്കിടാൻ താരങ്ങൾക്ക് മടിയെന്ന് മന്ത്രി; മന്ത്രിയെ തിരുത്തി ജോയ് മാത്യു

Web Desk |  
Published : May 02, 2018, 08:01 AM ISTUpdated : Jun 08, 2018, 05:44 PM IST
വിനായകനൊപ്പം വേദി പങ്കിടാൻ താരങ്ങൾക്ക് മടിയെന്ന് മന്ത്രി; മന്ത്രിയെ തിരുത്തി ജോയ് മാത്യു

Synopsis

പൊതുവേദിയില്‍ ആരോപണവും മറുപടിയുമായി മന്ത്രി എ.കെ.ബാലനും ജോയ് മാത്യുവും  

പാലക്കാട്: വിനായകന് മികച്ച നടനുള്ള പുരസ്കാരം നല്കുമ്പോൾ വേദി പങ്കിടാൻ മടിച്ചവരാണ്  സിനിമാ താരങ്ങളെന്ന്  സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. പാലക്കാട് ചിറ്റൂരിൽ - കൈരളി,ശ്രീ തിയ്യറ്ററുകളുടെ ഉദ്ഘാടന വേദിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 

എന്നാൽ ക്ഷണിക്കാത്തത് കൊണ്ട് മാത്രമാണ് താൻ വിനായകന്റെ പരിപാടിക്ക് പോകാത്തതെന്നും പുരസ്കാരസമ്മാന ചടങ്ങിൽ പങ്കെടുക്കാത്തതിനെക്കുറിച്ച്  പാർട്ടി  എം.പി.യും എം.എൽ. എ യുമായ നടന്മാരോടാണ് മന്ത്രി ആദ്യം ചോദിക്കേണ്ടതെന്നും ചടങ്ങിൽ പങ്കെടുത്ത നടനും  സംവിധായകനുമായ ജോയി മാത്യു മന്ത്രിയ്ക്ക് മറുപടി നൽകി. വിഷയം ചൂടുപിടിച്ചതോടെ തങ്ങൾ ജോയി മാത്യുവിനെ ക്ഷണിച്ചിരുന്നില്ലെന്നും ക്ഷണിച്ചിട്ട് വരാതിരുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്നും മറുപടി നൽകി മന്ത്രി വിഷയത്തിൽ നിന്നും തലയൂരി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
മുഖ്യമന്ത്രി ആരാകും? എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന്, ഹൈക്കമാൻഡ് തീരുമാനം നിർണായകം