കോൺഗ്രസ് ആരെയും ജനാധിപത്യം പഠിപ്പിക്കേണ്ടെന്ന് പ്രധാനമന്ത്രി

Published : Feb 07, 2018, 01:14 PM ISTUpdated : Oct 05, 2018, 01:40 AM IST
കോൺഗ്രസ് ആരെയും ജനാധിപത്യം പഠിപ്പിക്കേണ്ടെന്ന് പ്രധാനമന്ത്രി

Synopsis

ദില്ലി: വല്ലഭായി പട്ടേൽ ആദ്യ പ്രധാനമന്ത്രിയായിരുന്നെങ്കിൽ കശ്മീർ വിഷയം ഉണ്ടാവില്ലായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയില്‍ പറഞ്ഞു. വിഭജനസമയത്ത് കോൺഗ്രസ് ചെയ്ത പാപത്തിന്റെ ഫലം ഇപ്പോഴും രാജ്യം അനുഭവിക്കുന്നു എന്ന് മോദി ആരോപിച്ചു.  കർണ്ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞ് മല്ലികാജുന ഖർഗെ കോൺഗ്രസ് നേതൃസ്ഥാനത്ത് തുടരുമോ എന്ന് സംശയമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ലോക്സഭയിൽ ഖർഗെ നടത്തിയത് വിടവാങ്ങൽ പ്രസംഗമാണെന്ന് പരിഹസിച്ചു. 

കോൺഗ്രസ് 70 കൊല്ലം ഒരു കുടുംബത്തിനെ വാഴ്ത്തി സമയം കളഞ്ഞു എന്നും കോൺഗ്രസിന് ജനാധിപത്യത്തെക്കുറിച്ച‌ സംസാരിക്കാൻ എന്തവകാശമെന്നും പ്രധാനമന്ത്രി ചോദിച്ചു. കേരളത്തിലുൾപ്പടെ സർക്കാരുകളെ പിരിച്ചുവിട്ട പാർട്ടിയാണ് കോൺഗ്രസ് എന്ന് മോദി ആരോപിച്ചു. രാജീവ് ഗാന്ധി ആന്ധ്രയിലെ ഒരു ദളിത് മുഖ്യമന്ത്രിയെ അപമാനിച്ച ചരിത്രം ഓർക്കണമെന്ന് മോദി സഭയില്‍ പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരിൽ; ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ